കാറില്‍ MDMA-യുമായി യുവാവ്, രാവിലെ മുതല്‍ പ്രതിയെ പിന്തുടര്‍ന്ന് എക്‌സൈസ്; പിടിച്ചത് 156 ഗ്രാം MDMA


ഇയാള്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. മയക്കുമരുന്നിന് വിപണിയില്‍ 14 ലക്ഷത്തോളം രൂപ വിലവരുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

പിണറായി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ പ്രതി പി.പി.ഇസ്മയിലിനൊപ്പം

കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന 156.74 ഗ്രാം എം.ഡി.എം.എ. (3,4 മെത്തിലീന്‍ ഡൈഓക്‌സി മെത്താംഫിറ്റമിന്‍)യുമായി ഒരാള്‍ അറസ്റ്റില്‍. പാതിരിയാട് പൊയനാട് പടിക്കല്‍ ഹൗസില്‍ പി.പി.ഇസ്മയിലാ(35)ണ് അറസ്റ്റിലായത്.

പിണറായി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.സുബിന്‍രാജിന്റെ നേതൃത്വത്തില്‍ അഞ്ചരക്കണ്ടി മൈലുള്ളിമെട്ടയില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. മയക്കുമരുന്നിന് വിപണിയില്‍ 14 ലക്ഷത്തോളം രൂപ വിലവരുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.



എക്‌സൈസ് റേഞ്ച് സംഘം ആഴ്ചകളോളമായി പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. മമ്പറം, അഞ്ചരക്കണ്ടി, കോട്ടയംപൊയില്‍ ഭാഗങ്ങളില്‍ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഇടയില്‍ ഇയാള്‍ മാരക ലഹരി ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ഞായറാഴ്ച രാവിലെ മുതല്‍ പ്രതിയെ എക്‌സൈസ് സംഘം പിന്തുടര്‍ന്നിരുന്നു. 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ കഠിനതടവും രണ്ടുലക്ഷം രൂപ വരെ പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. പ്രതിക്ക് ലഹരി ഉത്പന്നം എത്തിച്ചുനല്‍കുന്ന കേന്ദ്രത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പിണറായി എക്‌സൈസ് റേഞ്ച് സംഘം മാസങ്ങള്‍ക്കുമുന്‍പ് മൂന്നാംപീടികയില്‍ 40 ഗ്രാം എം.ഡി.എം.എ.യും രണ്ട് കാറുകളും പിടികൂടിയിരുന്നു.

എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ നിസാര്‍ കൂലോത്ത്, സിവില്‍ ഓഫീസര്‍മാരായ കെ.ഉമേഷ്, കെ.പി.ഷിനു, യു.സ്മിനീഷ്, ജിനേഷ് നരിക്കോടന്‍, ഡ്രൈവര്‍ പി.സുകേഷ് എന്നിവരുമുണ്ടായിരുന്നു.

Content Highlights: man arrested with mdma in kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented