ബെംഗളൂരുവില്‍നിന്ന് പാഴ്‌സലായി എത്തിച്ച് വില്‍പ്പന; കോഴിക്കോട്ട് MDMA-യുമായി യുവാവ് പിടിയില്‍


റജീസ്

കോഴിക്കോട്: മാരകമയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍. ചക്കുംകടവ് സ്വദേശി റജീസിനെ(40)യാണ് പാളയത്തുനിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് നൂറ് ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.

ബെംഗളൂരുവില്‍നിന്ന് പാഴ്‌സല്‍ മാര്‍ഗം എം.ഡി.എം.എ. എത്തിച്ച് നഗരത്തിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് റജീസെന്ന് എക്‌സൈസ് പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവര്‍ കോഴിക്കോട്ട് എത്തിച്ചത്. നിരവധി പേര്‍ കണ്ണികളായ ഈ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ദേവദാസ്, കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ എ. പ്രജിത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ഷംസുദ്ദീന്‍, കെ. പ്രവീണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍.എസ്.സന്ദീപ്, പി.പി. ജിത്തു, കെ. അര്‍ജുന്‍, ഫെബിന്‍ എല്‍ദോസ്, പി.കെ. ജിഷ്ണു, ടി.ആര്‍. രശ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: man arrested with mdma drugs in kozhikode

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented