ഡിജിറ്റല്‍ ത്രാസ്, ഓണ്‍ലൈന്‍ വഴി പണം; 30 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍


അഖിൽകൃഷ്ണൻ

കിളിമാനൂര്‍: മാരകലഹരിമരുന്നായ എം.ഡി.എം.എ.യും കഞ്ചാവുമായി യുവാവിനെ പള്ളിക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. നാവായിക്കുളം ക്ഷേത്രത്തിനുസമീപം അമരാവതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില്‍കൃഷ്ണ(24)നാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത 20 ഗ്രാം എം.ഡി.എം.എ.യ്ക്കും കഞ്ചാവിനുമായി 30 ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

പാരിപ്പള്ളിക്കടുത്ത് കടമ്പാട്ടുകോണം ഇലങ്കം ക്ഷേത്രത്തിനു സമീപം കുളമട റോഡില്‍ യുവാവ് മയക്കുമരുന്ന് വില്പനയ്ക്ക് കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പള്ളിക്കല്‍ പോലീസ് എസ്.എച്ച്.ഒ. പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

ഡിജിറ്റല്‍ ത്രാസ്, ആയിരത്തിലധികം കവറുകള്‍, 8000 രൂപ എന്നിവ കണ്ടെടുത്തു. ഓരോ ചെറിയ പാക്കറ്റിനും 2500-3500 രൂപ വരെയാണ് ഈടാക്കുന്നത്. പണം നേരിട്ട് കൈപ്പറ്റാതെ ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിച്ചിരുന്നത്. എം.ഡി.എം.എ. വില്പന നടത്തിയ അഞ്ച് പേരെ ജനുവരിയില്‍ പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് എം.ഡി.എം.എ. വിതരണം ചെയ്തിരുന്നത് അഖില്‍കൃഷ്ണനാണെന്ന് പോലീസ് പറഞ്ഞു. പള്ളിയ്ക്കല്‍ എസ്.എച്ച്.ഒ. ശ്രീജിത്ത് പി., എസ്.ഐ. സഹില്‍. എം., റാഫി, എ.എസ്.ഐ. സജിത്ത്, സി.പി.ഒ. ഷമീര്‍, അജീസ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: man arrested with mdma and ganja in kilimanoor

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented