ഷാരോൺ
അരൂര്‍: കല്യാണത്തിനോടനുബന്ധിച്ച് റിസോര്‍ട്ടില്‍നടന്ന പാര്‍ട്ടിക്കായി മാരകമയക്കുമരുന്നായ എം.ഡി.എം.എ. എത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം മരട് കൂടാരപ്പള്ളില്‍ ഷാരോണി (27)നെയാണ് ഒരു ഗ്രാം എം.ഡി.എം.എ.യുമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അരൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഇയാളില്‍നിന്ന് സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍ (എം.ഡി.എം.എ.) ഒരുഗ്രാം പിടികൂടി.
അരൂര്‍ ശ്മശാനം റോഡിന് പടിഞ്ഞാറുഭാഗത്തെ ചക്യാമുറി കടത്തിന് സമീപത്തെ റിസോര്‍ട്ടില്‍ കഴിഞ്ഞദിവസമാണ് പാര്‍ട്ടി നടന്നത്.
പാര്‍ട്ടിനടന്ന സമയത്ത് നിരവധിപേര്‍ ഇവിടെവന്ന് ലഹരി ഉപയോഗിച്ചതായി പോലീസ് സംശയിക്കുന്നു. ഇവരുടെ വിശദവിവരങ്ങള്‍ പോലിസ് ശേഖരിച്ചുവരുകയാണ്.
യുവതികളടക്കമുള്ള എഴുപതോളംപേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് സൂചന. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: man arrested with mdma
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..