പിടിയിലായ അഷ്റഫും(നടുവിൽ) കണ്ടെടുത്ത കുഴൽപ്പണവും
പൊന്നാനി: ബൈക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ട പണം പോലീസ് സ്‌റ്റേഷനിലുണ്ടെന്നറിഞ്ഞ് വാങ്ങാനെത്തിയ ആള്‍ അഞ്ചുലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി പോലീസിന്റെ പിടിയിലായി. വേങ്ങര വലിയോറ തലയ്ക്കല്‍വീട്ടില്‍ അഷ്റഫി(48)നെയാണ് പൊന്നാനി പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് പൊന്നാനി താലൂക്ക് ആശുപത്രിക്ക് സമീപത്തുനിന്ന് 43,000 രൂപ വീണുകിട്ടിയിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പണം പോലീസ് സ്‌റ്റേഷനില്‍ ഏല്പിച്ചു. പണംവീണുകിട്ടിയതായി കാണിച്ച് പൊന്നാനി പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ സമൂഹമാധ്യമങ്ങള്‍ വഴി ശബ്ദസന്ദേശം പ്രചരിപ്പിച്ചിരുന്നു.
വൈകീട്ട് അഷ്റഫ് പോലീസ്സ്റ്റേഷനിലെത്തുകയും ബൈക്കില്‍പോകുന്നതിനിടെ പണം വീണുപോയതാണെന്ന് അറിയിക്കുകയുംചെയ്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ സോഫ്റ്റ്വേര്‍ വഴി പരിശോധിച്ചപ്പോള്‍ മുന്‍പ് കുഴല്‍പ്പണവുമായി പിടിയിലായിട്ടുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ബൈക്ക് പരിശോധിച്ചപ്പോഴാണ് രഹസ്യ അറയില്‍ സൂക്ഷിച്ച 4,50,000 രൂപ കണ്ടെടുത്തത്.
വിശദമായ ചോദ്യംചെയ്യലില്‍ വേങ്ങരയിലുള്ള ആള്‍ പൊന്നാനിയില്‍ വിതരണംചെയ്യാനായി കൊടുത്തയച്ച കുഴല്‍പ്പണമാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ക്കുപുറമേ എസ്.ഐ. തോമസ്, എ.എസ്.ഐ.മാരായ പ്രവീണ്‍കുമാര്‍, അനില്‍കുമാര്‍, എസ്.സി.പി.ഒ. പ്രിയ, പ്രജീഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Content Highlights: man arrested with hawala money in ponnani
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..