ബെംഗളൂരുവില്‍ ഹോട്ടല്‍ ജീവനക്കാരന്‍, നാട്ടിലെ സുഹൃത്തിനായി കൊണ്ടുവന്നത് രണ്ടുകോടിയുടെ ഹാഷിഷ് ഓയില്‍


വിഷ്ണു

പാലക്കാട്: വാളയാര്‍ എക്‌സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ 1.849 കിലോഗ്രാം ഹാഷിഷ് ഓയിലുമായി മലപ്പുറംസ്വദേശി പിടിയില്‍. മലപ്പുറം പൊന്നാനി ആലംകോട് കോക്കൂര്‍ പ്ലാക്കല്‍വീട്ടില്‍ വിഷ്ണുവാണ് (24) പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ ബെംഗളൂരുവില്‍നിന്നും എറണാകുളത്തേക്കുവന്ന ബസില്‍ പരിശോധന നടത്തിയപ്പോഴാണ് ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.

ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ ഹോട്ടലിലെ ജീവനക്കാരനാണ് വിഷ്ണു. തൃശ്ശൂരിലുള്ള സുഹൃത്തിന് നല്‍കാനായി ബെംഗളൂരുവില്‍നിന്ന് ഹാഷിഷ് ഓയില്‍ വാങ്ങി വരികയായിരുന്നെന്ന് വിഷ്ണു മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് വിപണിയില്‍ രണ്ടുകോടിരൂപ വിലവരും.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍ എന്‍. രാജേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ മേഘനാഥ്, എ.ആര്‍. രാജേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജയകുമാരന്‍, സജീവ്, ശ്രീധര്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: man arrested with hashish oil in palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented