നാലുകിലോ കഞ്ചാവിന് കൂലി പതിനായിരം രൂപയും നൂറു ഗ്രാം കഞ്ചാവും; കടത്ത് ട്രെയിനില്‍


ജോഷി പ്രകാശ്

തിരൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നാലുകിലോഗ്രാം കഞ്ചാവുമായി കണ്ണൂര്‍ ശ്രീകണ്ഠാപുരം തെമ്മാങ്കുഴിയില്‍ ജോഷി പ്രകാശ് (20) പിടിയിലായി. റെയില്‍വേ സംരക്ഷണസേനയും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ടീമും ചേര്‍ന്നാണ് പിടികൂടിയത്.

ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നു. കഞ്ചാവ് രണ്ടു കിലോഗ്രാം വീതമുള്ള കെട്ടുകളാക്കി ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചെന്നൈയില്‍നിന്ന് കണ്ണൂരിലേക്കാണ് ടിക്കറ്റ് എടുത്തതെങ്കിലും കോഴിക്കോട്ട് ഇറങ്ങാനായിരുന്നു ഉദ്ദേശ്യം.



അവിടെ ഒരാള്‍ക്ക് കൈമാറണമെന്നായിരുന്നു കിട്ടിയ നിര്‍ദേശം. ആന്ധ്രയില്‍നിന്ന് ആരോ ചെന്നൈയില്‍ എത്തിച്ചുകൊടുത്തതായിരുന്നു. 80000 രൂപയോളം വിലവരും. 10000 രൂപയും നൂറു ഗ്രാം കഞ്ചാവുമാണ് തനിക്ക് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നതെന്ന് ജോഷി അന്വേഷണസംഘത്തോട് പറഞ്ഞു.

തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

റെയില്‍വേ സംരക്ഷണസേന സബ് ഇന്‍സ്‌പെക്ടര്‍ കെ.എം. സുനില്‍കുമാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജു ജോസ്, ഒ.പി. ബാബുരാജ്, സജി അഗസ്റ്റിന്‍, ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീസ് ഓഫീസര്‍ ലതീഷ്, സുനില്‍കുമാര്‍, കണ്ണന്‍, യൂസഫലി, സുമേഷ്, അഭിന്‍, അരുണ്‍ രാജ്, ഡ്രൈവര്‍ അബ്ദുറഹിമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Content Highlights: man arrested with ganja in tirur railway station


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented