എസ്. ശരത്ത്
പാലക്കാട്: ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് റേഞ്ചും പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 13.9 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ കൊല്ലം താഴുതാല സ്വദേശി എസ്. ശരത്ത് (25) അറസ്റ്റിലായി.
വിശാഖപട്ടണത്തുനിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി പുറത്തേക്കു പോകുന്നതിനിടെയാണ് പിടിയിലായത്. കൊല്ലം ജില്ലയില്‍ ലഹരിവില്പന നടത്തുന്നവര്‍ക്കിടയിലെ മൊത്തവിതരണക്കാരനാണ് ഇയാളെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
തീവണ്ടിമാര്‍ഗമുള്ള കഞ്ചാവുകടത്തിനെതിരേ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ആര്‍.പി.എഫ്., എക്‌സൈസ് അധികൃതരറിയിച്ചു.
ആര്‍.പി.എഫ്. സി.ഐ. എന്‍. കേശവദാസ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. രാജേഷ്, ആര്‍.പി.എഫ്. എ.എസ്.ഐ. എസ്.എം. രവി, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍. അശോക്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.എസ്. സുമേഷ്, സി.ഇ.ഒ. മാരായ അബ്ദുള്‍ ബാസിത്, എന്‍. രജിത്ത്, നൗഫല്‍, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Content Highlights: man arrested with ganja in palakkad railway station


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..