പോലീസിനെ കണ്ടതോടെ കഞ്ചാവുചാക്കുമായി യുവാവ് കുളത്തില്‍ ചാടി; പിന്നാലെ ചാടി പോലീസും, പിടികൂടി


അറസ്റ്റിലായ സനൂബ്

പെരുവെമ്പ്(പാലക്കാട്): പോലീസിനെ കണ്ട് കഞ്ചാവുചാക്കുമായി കുളത്തില്‍ ചാടിയ യുവാവിനെ പോലീസ് പിടികൂടി. കൊടുവായൂര്‍ കേരളപുരം എ. സനൂബിനെയാണ് (23) പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് 4.45-ന് ചോറക്കോട്ടാണ് സംഭവം.

ചോറക്കോട്-കൊടുവായൂര്‍ പാതയില്‍ പുതുനഗരം പോലീസ് പട്രോളിങ് നടത്തുമ്പോള്‍ സനൂബും സുഹൃത്ത് സബീറും അതുവഴി സ്‌കൂട്ടറില്‍ വന്നു. പോലീസിനെ കണ്ടപാടെ സനൂബ് സ്‌കൂട്ടര്‍ തിരിച്ച് പോകാന്‍ ശ്രമിച്ചതോടെ പോലീസ് ഇവരെ പിന്തുടര്‍ന്നു. ഇത് കണ്ട സനൂബ് സ്‌കൂട്ടര്‍ നിര്‍ത്തി, സ്‌കൂട്ടറിലുണ്ടായിരുന്ന ചാക്കുമായി പാതയോരത്തെ ചണ്ടി നിറഞ്ഞ കുളത്തിലേക്ക് ചാടി.



പിന്നിലിരുന്ന കൊടുവായൂര്‍ പിട്ടുപീടിക സ്വദേശി സബീര്‍ ഈ സമയം ഓടിരക്ഷപ്പെട്ടു. പിന്തുടര്‍ന്നെത്തിയ പോലീസ് വാഹനത്തില്‍നിന്ന് സീനിയര്‍ സി.പി.ഒ.മാരായ മണികണ്ഠനും ലിധീഷും കുളത്തിലേക്ക് ചാടി സനൂബിനെ കീഴടക്കി.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാക്കില്‍ 4.2 കിലോഗ്രാം കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്. പ്രതിയുടെ പക്കല്‍നിന്ന് 68,400 രൂപയും പിടിച്ചെടുത്തു. പുതുനഗരം എസ്.ഐ. കെ. ദിവാകരന്‍, എ.എസ്.ഐ.മാരായ വിജയകുമാര്‍, ശിവദാസന്‍, എസ്.സി.പി.ഒ.മാരായ കൃഷ്ണദാസ്, വി. രാമന്‍, സുജീഷ്, ഡ്രൈവര്‍ എസ്.ഐ. രാജന്‍, സി.പി.ഒ. രതീഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Content Highlights: man arrested with ganja in palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented