വീര റെഡ്ഡി
സുല്‍ത്താന്‍ബത്തേരി(വയനാട്): പുതുവത്സരമാഘോഷിക്കാനായി ബെംഗളൂരുവില്‍നിന്ന് വയനാട്ടിലേക്ക് കാറില്വരുകയായിരുന്ന വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന യുവാവില്‍നിന്ന് അതിമാരക മയക്കുമരുന്നായ എക്സ്റ്റസി പില്‍സ് പിടികൂടി.
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനയിലാണ് 3.44 ഗ്രാം എക്സ്റ്റസി പില്‍സും അഞ്ചുഗ്രാം കഞ്ചാവും കണ്ടെത്തിയത്. മോളി എന്നറിയപ്പെടുന്ന എക്സ്റ്റസി പില്‍സ് 0.5 ഗ്രാം കൈവശംവെച്ചാല്‍പോലും പത്തുവര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ പടവേല്മണ്ഡല് സ്വദേശിയായ വീര റെഡ്ഡി (26) ആണ് പിടിയിലായത്. എക്സൈസ് ഇന്റലിജന്‍സിലെയും ചെക്പോസ്റ്റിലെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കുനടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി യുവാവ് പിടിയിലായത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്, എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ. സുനില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ജി. അനില്‍കുമാര്‍, പി.കെ. പ്രഭാകരന്, ടി.ബി. അജീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.കെ. ബാലകൃഷ്ണന്, ശ്രീജ മോള്, എം. അനിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
പനമരത്ത് മയക്കുമരുന്നുമായി 19-കാരന് പിടിയില്‍
പനമരം(വയനാട്): എം.ഡി.എം.എ.യുമായി പത്തൊന്പതുകാരന് പനമരത്ത് അറസ്റ്റില്‍. അടിവാരം കൈതപ്പൊയില്‍ സ്വദേശി രാരിച്ചംമാക്കില് മുഹമ്മദ് നിഷാലാണ് പിടിയിലായത്. കരിമ്പുമ്മല്‍ പെട്രോള്‍ പമ്പിന് സമീപം വാഹനപരിശോധ നടത്തുന്നതിനിടയിലാണ് പനമരം പോലീസ് യുവാവിനെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 0.38 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. പനമരം എസ്.ഐ. വിമല്‍ ചന്ദ്രന്, എസ്.ഐ. വിനോദ് ജോസഫ്, അമ്പലവയല്‍ എസ്.ഐ. പി.വി. മുരളി, സി.പി.ഒ.മാരായ എം.എ. ശിഹാബ്, കെ. സലാം, വി. പ്രസാദ്, നിഖില്‍ ദേവസ്യ, സി.പി.ഒ. രതീഷ്കുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Content Highlights: man arrested with drugs in wayanad he keeps drugs for newyear party
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..