വിദ്യാര്‍ഥികള്‍ക്ക് മാരക ലഹരി ആംപ്യൂളുകള്‍; തിരുവനന്തപുരത്ത് ഒരാള്‍ അറസ്റ്റില്‍


സജി

തിരുവനന്തപുരം: നഗരത്തില്‍ ലഹരിമരുന്ന് ആംപ്യൂളുകള്‍ വില്‍പ്പന നടത്തിയിരുന്ന പട്ടം കേശവദാസപുരം ലക്ഷ്മി നഗര്‍ സാഗൈയില്‍ സജി(45) പോലീസ് പിടിയിലായി. പ്രത്യേക അന്വേഷണസംഘങ്ങളായ സഗോക്, ഡാന്‍സാഫ് സംഘങ്ങളുടെ സഹായത്തോടെ പേരൂര്‍ക്കട പോലീസാണ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വന്‍തോതില്‍ മാരക ഇനത്തില്‍പ്പെട്ട മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തുന്നതിനെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പട്ടം കേശവദാസപുരം റോഡില്‍ ലഹരിമരുന്ന് കൈമാറാന്‍ എത്തിയ സമയത്താണ് 45 ആംപ്യൂളുകളുമായി സജിയെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്നാണ് ആംപ്യൂളുകള്‍ കടത്തിക്കൊണ്ടുവരുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും വന്‍തോതില്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇയാളുടെ ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍ അറിയിച്ചു.

നര്‍ക്കോട്ടിക് സെല്‍ എ.സി.പി. ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ പേരൂര്‍ക്കട എസ്.എച്ച്.ഒ. ആസാദ് അബ്ദുല്‍ കലാം, ക്രൈം എസ്.ഐ. രാകേഷ്, എസ്.ഐ. അനീസ, സ്പെഷ്യല്‍ ടീമംഗങ്ങളായ എസ്.ഐ. അരുണ്‍ കുമാര്‍, എസ്.സി.പി.ഒ.മാരായ സജികുമാര്‍, വിനോദ്, ലജന്‍ എസ്.എസ്., വിനോദ്, സി.പി.മാരായ രന്‍ജിത്ത്, ഷിബു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Content Highlights: man arrested with drugs in trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented