ക്വട്ടേഷന്‍ സംഘത്തില്‍നിന്ന് മയക്കുമരുന്ന് വാങ്ങി വില്‍പ്പന; യുവാവ് അറസ്റ്റില്‍


വിവേക്

കറ്റാനം(ആലപ്പുഴ): സിന്തറ്റിക് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ എം.ഡി.എം.എ.യും കഞ്ചാവുമായി ഭരണിക്കാവ് സ്വദേശി യുവാവ് അറസ്റ്റില്‍. ഭരണിക്കാവ് കിഴക്ക് കുഴിക്കാലത്തറയില്‍ വിനോദ്ഭവനില്‍ വിവേകാ(22)ണ് അസ്റ്റിലായത്. വീട്ടില്‍ മയക്കുമരുന്ന് ചില്ലറവില്പന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഒരു ഗ്രാം 150 മില്ലിഗ്രാം കഞ്ചാവും അഞ്ചുഗ്രാം 750 മില്ലിഗ്രാം എം.ഡി.എം.എ.യുമാണ് പിടികൂടിയത്. സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിനാണ് പിടിച്ചെടുത്തത്.

ആലപ്പുഴ നര്‍കോട്ടിക്സെല്‍ ഡിവൈ.എസ്.പി. എം.കെ. ബിനുകുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ഡോ. ആര്‍. ജോസിന്റെ നിര്‍ദേശാനുസരണം കുറത്തികാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. നിസാം, സബ് ഇന്‍സ്‌പെക്ടര്‍ കെ. സുനുമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കായംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തില്‍നിന്നു മയക്കുമരുന്നുവാങ്ങി കായംകുളം, കുറത്തികാട്, വള്ളികുന്നം മേഖലകളില്‍ ഗ്രാമിന് 2000 മുതല്‍ 5000 രൂപ വരെ വിലയ്ക്കാണ് വില്‍പ്പന നടത്തുന്നതെന്ന് ഇയാള്‍ മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. വിവേക് വീടു കേന്ദ്രീകരിച്ച് മയക്കുമരുന്ന് ചില്ലറവില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഒരുമാസമായി നര്‍ക്കോട്ടിക് സംഘം ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നിര്‍ദേശാനുസരണം മയക്കുമരുന്നു പരിശോധന ശക്തമായി നടത്തിവരുന്നതിനിടെയാണ് വിവേക് പിടിയിലായത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Content Highlights: man arrested with drugs in kattanam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented