തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട, വീട്ടില്‍ സൂക്ഷിച്ചിരുന്നത് 210 കിലോ കഞ്ചാവ്; യുവാവ് പിടിയില്‍


പിടിച്ചെടുത്ത കഞ്ചാവും അറസ്റ്റിലായ കിഷോറും

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ വന്‍ കഞ്ചാവ് വേട്ട. വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായി. വെഞ്ഞാറമൂട് തണ്ട്രാന്‍ പൊയ്കയില്‍ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കിഷോറി(35)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍33 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ്പിടിച്ചെടുത്തത്. 67,000 രൂപയും ചില്ലറ വില്‍പ്പനയ്ക്കായുള്ള പ്ലാസ്റ്റിക് കവറുകളും ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. പിടികൂടിയ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ കുറെ മാസങ്ങളായി ഈ പ്രദേശം കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പ്പന നടക്കുന്നതായി നാട്ടുകാര്‍ പോലീസിന് വിവരം നല്‍കിയിരുന്നു. രാത്രി കാലങ്ങളില്‍ ആഡംബര കാറുകളിലാണ് കഞ്ചാവ് എത്തിക്കുന്നത്. ഇവിടെനിന്നും സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് ചില്ലറവില്‍പ്പന നടത്തുന്നവര്‍ക്ക് എത്തിച്ചു നല്‍കും.ആറുമാസം മുമ്പ് വെഞ്ഞാറമൂട് കിഴക്കേ റോഡില്‍ മാണിക്കല്‍ പള്ളിക്ക് സമീപം നാല് ചാക്ക് കഞ്ചാവ് പിടികൂടിയിരുന്നു.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി.ടി രാസിത് അന്വേഷണം നടത്തിയ ശേഷം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുനീഷ് ബാബു,വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈജു നാഥ് എന്നിവരടങ്ങിയപോലീസ്സംഘമാണ് റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്.

Content Highlights: man arrested with 210 kg ganja in venjaramoodu trivandrum

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented