പ്രതീകാത്മക ചിത്രം | Photo: PTI
കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയ ബോണി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് കച്ചവട സംഘത്തിലെ അംഗമാണെന്ന് പോലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട്, കുട്ടിയുടെ വെളിപ്പെടുത്തലിൽ പറയുന്ന പത്തുപേരുടെയും സാക്ഷികളുടെയുമടക്കം 20 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
എങ്ങനെ കുട്ടിക്ക് മയക്കുമരുന്ന് എത്തിച്ചുനൽകി എന്നുള്ളത് സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. കുട്ടിയുടെ വീടും സ്കൂളും കേന്ദ്രീകരിച്ചുള്ള വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണവിഭാഗം തലവൻ സിറ്റി നാർക്കോട്ടിക് സെൽ വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു
കുട്ടിക്കൊപ്പം സ്കൂളിൽ പഠിച്ച വിദ്യാർഥികളിൽനിന്ന് മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. പലരും പഠിത്തം പൂർത്തിയാക്കി സ്കൂൾ വിട്ടുപോയി. കൂടാതെ ഒരേപേരിൽത്തന്നെ കുറെ കുട്ടികളുള്ളതിനാൽ പോലീസിന് ഇവരെ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. കൂടെ പഠിച്ച ആൺകുട്ടിയാണ് മയക്കുമരുന്ന് നൽകിയതെന്ന് കുട്ടി പറഞ്ഞിരുന്നെങ്കിലും അന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെളിവൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, സിഗരറ്റ് വലിക്കുന്ന സ്വഭാവക്കാരനാണെന്ന് പോലീസ് വ്യക്തമാക്കി.
Content Highlights: man arrested on Class 9 girls revelation on drug mafia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..