രാജൻ രാജമ്മ
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് രണ്ടുലക്ഷം രൂപയും അഞ്ചുപവനും കവര്‍ന്നയാളെ മൂവാറ്റുപുഴ പോലീസ് പിടികൂടി. കോതമംഗലം കോട്ടപ്പടി ചെറങ്ങനാല്‍ സ്വദേശി കീരമ്പാറ പുന്നെക്കാട് കൃഷ്ണപുരം കോളനി പരുത്തലില്‍ രാജന്‍ രാജമ്മ (45) ആണ് പിടിയിലായത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മൂവാറ്റുപുഴ പള്ളിപ്പടിയില്‍ ഗൃഹനാഥന്‍ വീടുപൂട്ടി താക്കോല്‍ വീടിന്റെ പിറകില്‍ പിന്‍വശത്ത് കലത്തിനടിയില്‍ സൂക്ഷിക്കുന്നത് മനസ്സിലാക്കി അകത്തുകയറി മോഷണം നടത്തിയത്. പ്രതി വിറ്റ സ്വര്‍ണവും പോലീസ് കണ്ടെടുത്തു.
ഏറ്റുമാനൂര്‍, കുറവിലങ്ങാട്, പോത്താനിക്കാട്, ഊന്നുകല്‍, കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ മോഷണം, പിടിച്ചുപറി കേസുകളിലെ പ്രതിയാണ് രാജന്‍. പെയിന്റിങ്, വിവിധ നിര്‍മാണങ്ങള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തൊഴിലാളിയാണെന്ന വ്യാജേന കൂടിയാണ് മോഷണം നടത്തിയിരുന്നത്. മോഷണംനടന്ന സ്ഥലത്തും പരിസരത്തും നിരവധി ആളുകളെ നേരില്‍കണ്ടുചോദിച്ചും 50-ഓളം സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചും സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ രഹസ്യമായി നിരീക്ഷിച്ചതിനും ശേഷമാണ് പ്രതിയെ കണ്ടെത്തിയത്. തിരിച്ചറിഞ്ഞ പ്രതിയെ രഹസ്യമായി നിരീക്ഷിച്ചതിനുശേഷമാണ് തെളിവുകളോടെ പിടികൂടിയത്.
പ്രത്യേക അന്വേഷണസംഘത്തില്‍ എസ്.ഐ.മാരായ മാഹിന്‍ സലിം, കെ.എസ്. ജയന്‍, കെ.കെ. രാജേഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.എസ്. ജോജി, പി.സി. ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിബില്‍ മോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മൂവാറ്റുപുഴയില്‍ അടുത്തകാലത്ത് അടിക്കടിയുണ്ടായ മോഷണങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്തുകയും പോലീസിനു നാണക്കേടുണ്ടാക്കുകയും ചെയ്തിരുന്നു.
Content Highlights: man arrested in theft case muvattupuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..