പ്രസന്നൻ
കോട്ടയം: പ്ലാവില വില്‍ക്കാനെത്തി ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ആക്രമിച്ച് മാലയും വളയും കവര്‍ന്ന പ്രതി അറസ്റ്റില്‍. കോട്ടയം ഒളശ്ശ ഇല്ലത്തുകവല മാളിയേക്കല്‍ വീട്ടില്‍ പ്രസന്നനെ (56)യാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണ അറസ്റ്റ് ചെയ്തത്. അയ്മനത്ത് ഒറ്റയ്ക്കു താമസിച്ചുവന്നിരുന്ന സരോജിനിയെയാണ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്.
സരോജിനി വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിന് കൊടുക്കാന്‍ പ്ലാവില വില്‍ക്കുന്നതിനായാണ് പ്രതി ഇവരുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് പ്ലാവിലയ്ക്ക് 50 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
വീടിനുള്ളിലേക്ക് പോയി അരിപ്പെട്ടിയില്‍നിന്നു പണം എടുക്കുന്നതിനിടയില്‍ പിന്നാലെയെത്തിയ പ്രതി വീട്ടമ്മയുടെ തലപിടിച്ച് അതേ അരിപ്പെട്ടിയില്‍ പലതവണ ഇടിപ്പിച്ച് അബോധാവസ്ഥയിലാക്കി. തുടര്‍ന്ന് കഴുത്തില്‍ കിടന്ന മൂന്നുപവന്‍ വരുന്ന സ്വര്‍ണമാലയും കൈയിലെ മൂന്ന് വളകളും ഊരിയെടുത്ത് ഓടിപ്പോയി.
അടുത്തദിവസം വീട്ടിലെത്തിയ ബന്ധുവാണ് അബോധാവസ്ഥയില്‍ കിടക്കുന്ന വീട്ടമ്മയെ കാണുന്നത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചത്.
എസ്.ഐ.മാരായ ശ്രീജിത്ത് ടി, ജയകുമാര്‍ കെ, കുര്യന്‍ കെ.കെ, എ.എസ്.ഐ. അനീഷ് വിജയന്‍, സി.പി.ഒ.മാരായ വിഷ്ണുവിജയദാസ്, വിജയ് ശങ്കര്‍, ഷൈന്‍ തമ്പി തുടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.
Content Highlights: man arrested in theft case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..