നാരീപൂജയുടെ പേരില്‍ യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍


1 min read
Read later
Print
Share

കളംപാട്ടും മറ്റു പൂജകളും നടത്തുന്നയാളാണ് പ്രതി. വെല്‍ഡിങ് തൊഴിലാളി കൂടിയായ പ്രതി കളംപാട്ടിന് വന്നപ്പോഴുള്ള പരിചയം വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്.

പ്രദീപ്

ഇരിങ്ങാലക്കുട: ദാമ്പത്യപ്രശ്‌നങ്ങള്‍ നാരീപൂജയിലൂടെ തീര്‍ത്തുതരാമെന്നു വിശ്വസിപ്പിച്ച് യുവതിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. വേളൂക്കര പഞ്ചായത്തില്‍ ഈസ്റ്റ് കോമ്പാറ ദേശത്ത് കോക്കാട്ട് വീട്ടില്‍ പ്രദീപി(43) നെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസിന്റെ നിര്‍ദേശപ്രകാരം സി.ഐ. അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കൊടകര സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കളംപാട്ടും മറ്റു പൂജകളും നടത്തുന്നയാളാണ് പ്രതി. വെല്‍ഡിങ് തൊഴിലാളി കൂടിയായ പ്രതി കളംപാട്ടിന് വന്നപ്പോഴുള്ള പരിചയം വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്. ഇത്തരത്തില്‍ വേറെയും യുവതികള്‍ പീഡനത്തിന് ഇരയായതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

എസ്.ഐ.മാരായ ജോര്‍ജ്, സുധാകരന്‍, എ.എസ്.ഐ. ജോയ്, ജനമൈത്രി ബീറ്റ് ഓഫീസര്‍ രാഹുല്‍, സി.പി.ഒ.മാരായ മുഹമ്മദ്, രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Content Highlights: man arrested in rape case irinjalakkuda thrissur

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
two sisters ends up their lives as parents oppose interfaith marriage

1 min

അന്യമതസ്ഥരായ യുവാക്കളുമായുള്ള പ്രണയം എതിർത്തു; സഹോദരിമാർ കിണറ്റിൽ ചാടി മരിച്ചനിലയിൽ

Jun 7, 2023


mumbai woman murder

1 min

യുവതിയെ കൊന്ന് വെട്ടിനുറുക്കി, ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ചു; 56-കാരന്റെ കൊടുംക്രൂരത

Jun 8, 2023


nakshtra murder

2 min

ഓടിക്കളിച്ച വീട്ടില്‍ ചോരയില്‍ കുളിച്ച് നക്ഷത്ര; മഹേഷിന്റേത് ഒറ്റപ്പെട്ടജീവിതം,വിവാഹാലോചനയും മുടങ്ങി

Jun 8, 2023

Most Commented