വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, മുങ്ങിയത് സിങ്കപ്പൂരിലേക്ക്; യുവാവ് അറസ്റ്റില്‍


സെൽഡൻ ഡിക്‌സൻ

കാക്കനാട്: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വിദേശത്ത് ഒളിവില്‍ കഴിഞ്ഞ യുവാവ് പിടിയില്‍. തൃശ്ശൂര്‍ മണ്ണുത്തി കാളത്തോട് ജങ്ഷനില്‍ കുറുങ്കുളം വീട്ടില്‍ സെല്‍ഡന്‍ ഡിക്സനെ (30) യാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. സിങ്കപ്പൂരിലായിരുന്ന സെല്‍ഡന്‍ ചെന്നൈ വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കവേയാണ് പിടിയിലായത്.

തൃശ്ശൂരില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് കാക്കനാട് വാഴക്കാലയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ സിങ്കപ്പൂരിലുള്ള ബന്ധുവിന്റെ സഹായത്തോടെ സെല്‍ഡന്‍ അവിടേക്ക് പോവുകയായിരുന്നു.

രാജ്യം വിട്ടതോടെ ഇയാള്‍ക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം സിങ്കപ്പൂരില്‍ നിന്ന് ചെന്നൈ വിമാനത്താവളം വഴി മടങ്ങിയെത്തിയ ഇയാളെ വിമാനത്താവള അധികൃതര്‍ തടഞ്ഞുവച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. തൃക്കാക്കര സി.ഐ. ആര്‍. ഷാബു, എസ്.ഐ.മാരായ എന്‍.ഐ. റഫീഖ്, റോയ് കെ. പുന്നൂസ്, സീനിയര്‍ സി.പി.ഒ. ജാബിര്‍, രഞ്ജിത്ത് എന്നിവര്‍ ചെന്നൈയിലെത്തി പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested in rape case in kakkanad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented