നിഖിൽകുമാർ
പൊന്നാനി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റുചെയ്തു. പൊന്നാനി കടവനാട് കൊരട്ടിയില്‍ നിഖില്‍കുമാറി (23)നെയാണ് പൊന്നാനി ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പ്രതിക്കുവേണ്ട സഹായങ്ങള്‍ ചെയ്ത സുഹൃത്തുകളായ എം.എല്‍.എ. റോഡില്‍ മാഞ്ചേരി വീട്ടില്‍ ശരത് (23), മുക്കിലപ്പീടിക തൈക്കാട്ട് വളപ്പില്‍ വൈശാഖ് (23) എന്നിവരും അറസ്റ്റിലായി.
19-നാണ് പൊന്നാനി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. നിഖില്‍കുമാര്‍ സ്‌കൂളിലേക്കുള്ള വഴിയില്‍വെച്ച് പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും നിര്‍ബന്ധിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു.
നിഖില്‍കുമാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാടകയ്‌ക്കെടുത്ത കാറില്‍ ഇരുവരും ഒളിവില്‍പ്പോയതാണെന്ന് പോലീസ് കണ്ടെത്തി. വൈകാതെ കാര്‍ എറണാകുളം പാലാരിവട്ടത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
ഇതിനിടെ ഗോവയിലേക്ക് രക്ഷപ്പെടാന്‍ പണം ആവശ്യപ്പെട്ട് സുഹൃത്തിനെ ഇയാള്‍ വിളിച്ചു.ഇത് മനസ്സിലാക്കിയ പോലീസ് പണം എത്തിച്ചുനല്‍കുകയും ഒളിവില്‍ക്കഴിഞ്ഞിരുന്ന വയനാട്ടിലെ റിസോര്‍ട്ടില്‍െവച്ച് ഇരുവരെയും പിടികൂടുകയുമായിരുന്നു.
പെണ്‍കുട്ടിയാണ് പീഡനവിവരം പോലീസിനോട് വെളിപ്പെടുത്തിയത്. നിഖില്‍കുമാറിന്റെ പേരില്‍ പൊന്നാനി സ്റ്റേഷനില്‍ത്തന്നെ നാലുകേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ. സഞ്ജീവന്‍, എസ്.സി.പി.ഒമാരായ മനോജ്കുമാര്‍, മഹേഷ്, ഡബ്ല്യു.എസ്.സി.പി.ഒ. പ്രിയ എന്നിവരടങ്ങിയ പോലീസ് സംഘമാണ് മാനന്തവാടി പോലീസിന്റെ സഹായത്തോടെ പ്രതികളെ അറസ്റ്റുചെയ്തത്.
Content Highlights: man arrested in ponnani for raping plus one student
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..