സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തി; ഫോണില്‍ അശ്ലീലദൃശ്യം, പോക്‌സോ കേസില്‍ പ്രതി


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലവീഡിയോയും ചിത്രങ്ങളും മൊബൈലില്‍ സൂക്ഷിച്ചതിനാണ് കേസെടുത്തത്.

പ്രതീകാത്മകചിത്രം| Photo: Mathrubhumi Library

പുന്നയൂര്‍ക്കുളം: സുഹൃത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് അന്വേഷിക്കാന്‍ സ്റ്റേഷനില്‍ പോയ യുവാവ് പോക്‌സോ കേസില്‍ പ്രതിയായി. പെരിയമ്പലം ചേലാട്ട് മണികണ്ഠന്‍ (19) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലവീഡിയോയും ചിത്രങ്ങളും മൊബൈലില്‍ സൂക്ഷിച്ചതിനാണ് കേസെടുത്തത്.

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാന്‍ ബൈക്കില്‍ വന്ന മണികണ്ഠനെ ഹെല്‍മെറ്റ് ഇല്ലാത്തതിനാല്‍ പോലീസ് അകത്തേക്ക് വിളിച്ച് ചോദ്യംചെയ്തു. സുഹൃത്ത് വിവിധ കേസുകളില്‍ ഉള്ളതിനാല്‍ മണികണ്ഠന്റെ ഫോണ്‍ പോലീസ് പരിശോധിച്ചു. ഇതിനിടയിലാണ് ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള അശ്ലീലവീഡിയോയും ചിത്രങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. .

Content Highlights: man arrested in pocso case punnayoorkulam thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented