പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു, പൂട്ടിക്കിടന്ന സ്ഥാപനത്തിനുള്ളില്‍ ഉപേക്ഷിച്ച് കടന്നു


ശ്രീജിത്ത്

വര്‍ക്കല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെമ്മരുതി തോക്കാട് ഏറത്തുകാവ് സന്തോഷ് ഭവനില്‍ ശ്രീജിത്ത്(32) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയെ 21-ന് പുലര്‍ച്ചെ 3.30-നാണ് കടത്തിക്കൊണ്ടുപോയത്. തീവണ്ടിയില്‍ കോയമ്പത്തൂരിലെത്തിച്ച് ലോഡ്ജില്‍ മുറിയെടുത്തു താമസിപ്പിച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി എതിര്‍ത്തതോടെ വര്‍ക്കലയില്‍ തിരിച്ചെത്തി. തുടര്‍ന്ന് വര്‍ക്കല റെയില്‍വേ സ്റ്റേഷനു സമീപമുള്ള പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിനകത്ത് പെണ്‍കുട്ടിയെ ഉപേക്ഷിച്ചേശേഷം ഇയാള്‍ കടന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വര്‍ക്കല പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.പ്രശാന്ത്, എസ്.ഐ.മാരായ ആര്‍.എല്‍.രാഹുല്‍, ശരത് ചന്ദ്രബോസ്, പോലീസുകാരായ സനല്‍, വിനോദ്, ഷജീര്‍, പ്രശാന്ത് കുമാരന്‍, റാം ക്രിസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Content Highlights: man arrested in pocso case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented