പമ്പ് ജീവനക്കാരനെ വെട്ടിക്കൊല്ലാന്‍ ശ്രമം; ഉപയോഗിച്ചത് സ്വന്തമായി നിര്‍മിച്ച വാള്‍, മോഷണവും


പ്രിൻസ്

മാറനല്ലൂര്‍: കണ്ടല പെട്രോള്‍ പമ്പിലെ സുരക്ഷാ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ മാറനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊറ്റംപള്ളി തൊടുവട്ടിപ്പാറ സ്വദേശി പ്രിന്‍സ് (ഉണ്ണി-21) ആണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 5-ന് പുലര്‍ച്ചെ ഒന്നരയോടെയാണ് പമ്പിലെ സുരക്ഷാ ജീവനക്കാരനായ ചീനിവിള ആനമണ്‍ കുളങ്ങര മേലേ പുത്തന്‍ വീട്ടില്‍ സുകുമാരന്‍ (61) ആക്രമിക്കപ്പെട്ടത്. കൈയ്ക്കും താടിയെല്ലിനും മുതുകിനും ഗുരുതരമായി പരിക്കേറ്റ സുകുമാരന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയതിനാലാണ് അപകടാവസ്ഥ തരണം ചെയ്തത്.

പമ്പിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന് യുവാവാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും ക്യാമറയുടെ തെളിച്ചക്കുറവ് പ്രതിയെ കണ്ടെത്തുന്നതിന് വെല്ലുവിളിയായി. പ്രദേശത്തെ നൂറോളം ക്യാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതി കുടുങ്ങിയത്. സ്വന്തമായി നിര്‍മിച്ച വാള്‍ ഉപയോഗിച്ചാണ് പ്രിന്‍സ് ആക്രമണം നടത്തിയത്.

മാറനല്ലൂര്‍ എസ്.എച്ച്.ഒ. സന്തോഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. ശാലു, ഗ്രേഡ് എസ്.ഐ.മാരായ ജയരാജ്, മോഹനന്‍, സി.പി.ഒ.മാരായ വിപിന്‍, സുധീഷ് കുമാര്‍, കൃഷ്ണകുമാര്‍, അഖില്‍, ഹോംഗാര്‍ഡ് വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.

ക്ഷേത്രങ്ങളില്‍ മോഷണവും നടത്തി

അറസ്റ്റിലായ പ്രിന്‍സ് കൂവളശ്ശേരി മഹാദേവ ക്ഷേത്രം, അരുവിക്കര ധര്‍മ്മ ശാസ്താക്ഷേത്രം, തൊട്ടിക്കര ഭദ്രകാളി ക്ഷേത്രം, വലിയറത്തല തമ്പുരാന്‍ക്ഷേത്രം, തൃക്കാഞ്ഞിരപുരം ശിവ ക്ഷേത്രം, കാലാട്ടുകാവ് തമ്പുരാന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഒമ്പതാം ക്‌ളാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇയാള്‍ക്ക് യു ട്യൂബിലെയും സിനിമകളിലെയും മോഷണദൃശ്യങ്ങള്‍ പ്രചോദനമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Content Highlights: man arrested in murder attempt case maranalloor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented