വിഷ്ണു
വര്‍ക്കല: സൗഹൃദം സ്ഥാപിച്ചശേഷം കാറും പണവും തട്ടിയെടുക്കുന്ന കേസുകളിലെ പ്രതി അറസ്റ്റില്‍. മടവൂര്‍ തകരപ്പറമ്പ് പ്ലാവിള വീട്ടില്‍ വിഷ്ണു (33) വാണ് പിടിയിലായത്.
ഇടവ മാന്തറ സ്വദേശി നസീം ബീഗത്തിന്റെ പരാതിയില്‍ അയിരൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവരുടെ ഉടമസ്ഥതയിലുള്ള കാര്‍ ബന്ധുവുമായുള്ള സൗഹൃദത്തിലൂടെ കൈക്കലാക്കിയിരുന്നു. തുടര്‍ന്ന് എറണാകുളം കുണ്ടന്നൂരെന്ന സ്ഥലത്ത് പണയം വയ്ക്കുകയും ലഭിച്ച പണവുമായി ഒളിവില്‍ പോകുകയുമായിരുന്നു.
തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. വര്‍ക്കലയില്‍ ഒരു മൊബൈല്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്ന പ്രതി സൗഹൃദത്തിലൂടെ പലരില്‍നിന്നും കാര്‍ കൈക്കലാക്കി പണയം വച്ചു പണം തട്ടിയിരുന്നതായി അയിരൂര്‍ പോലീസ് പറഞ്ഞു. സമാനമായ പരാതികള്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറ്റിങ്ങലില്‍ സമാനമായ കേസില്‍ കാര്‍ തിരിച്ചു നല്‍കി ഒത്തുതീര്‍പ്പാക്കിയിരുന്നു.
നടയറ സ്വദേശിയില്‍നിന്നു കാര്‍ തട്ടിയെടുത്ത് പണയം വച്ച സംഭവത്തില്‍ കഴിഞ്ഞദിവസം വര്‍ക്കല സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലരില്‍നിന്നും ഇയാള്‍ പണം കടം വാങ്ങിയശേഷം തിരിച്ചു നല്‍കാതെ മുങ്ങിനടക്കുകയാണെന്ന പരാതിയുമുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: man arrested in money fraud and car theft case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..