ദുഷ്യന്തൻ
കോഴിക്കോട്: നഗരത്തില്‍ വിവിധസ്ഥലങ്ങളില്‍ സ്‌കൂട്ടറിലെത്തി കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്നയാള്‍ പിടിയില്‍. പുതിയപാലം കൊളങ്ങരകണ്ടി വീട്ടില്‍ ദുഷ്യന്തനെ (56) യാണ് മെഡിക്കല്‍ കോളേജ് പോലീസും ഡന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ആമോസ് മാമ്മന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് പോലീസും ഡന്‍സാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബൈപ്പാസില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് സമീപത്തുവെച്ച് ചൊവ്വാഴ്ച രാവിലെ ഇയാള്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 475 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. മായനാട് നടപ്പാലത്താണ് പ്രതി താമസിച്ചുവരുന്നത്. ഇരുപതോളം കേസുകളില്‍ പ്രതിയാണ് ദുഷ്യന്തന്‍.
ജില്ലയില്‍ വിഷു ആഘോഷത്തോടനുബന്ധിച്ച് മയക്കുമരുന്നുകടത്ത് വ്യാപകമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹനപരിശോധനകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ജയകുമാറിനാണ് ഡന്‍സാഫിന്റെ ചുമതല. മെഡിക്കല്‍ കോളേജ് എസ്.ഐ. രമേഷ് കുമാര്‍, ഡന്‍സാഫ് അസിസ്റ്റന്റ് എസ്.ഐ. ഇ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ഡന്‍സാഫ് അംഗങ്ങളായ കാരയില്‍ സുനോജ്, അര്‍ജുന്‍ അജിത്ത്, മെഡിക്കല്‍ കോളേജ് എസ്.ഐ. അജിത് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാരീഷ്, പ്രമോദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Content Highlights: man arrested in kozhikode for selling ganja


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..