15-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പിതാവ്; ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ്


പ്രതീകാത്മകചിത്രം| Photo: Mathrubhumi

കൂത്തുപറമ്പ്(കണ്ണൂര്‍): പതിനഞ്ചുവയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പിതാവിനെ തലശ്ശേരി സ്‌പെഷ്യല്‍ കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടി വയറുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആസ്പത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് നാലുമാസം ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്.

ഡോക്ടര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പിതാവ് തന്നെയാണെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി സ്‌കൂള്‍ വിട്ട് വന്ന സമയത്ത് പിതാവ് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി.



പ്രതിയെ കുടുക്കിയത് തന്ത്രപൂര്‍വം

ആസൂത്രിതമായ നീക്കങ്ങളിലൂടെയാണ് പിതാവിനെ പോലീസ് വലയിലാക്കിയത്. കഴിഞ്ഞ മാസം 28-നാണ് അവധിക്ക് ശേഷം പ്രതി ഗള്‍ഫിലേക്ക് പോയത്. പ്രതിയുടെ നാട്ടുകാരനായ ഒരാള്‍ എന്ന വ്യാജേന പോലീസ് തന്നെയാണ് ഇയാളെ നാട്ടിലേക്ക് വിളിച്ചുവരുത്തിയത്.

പ്രശ്‌നം പോലീസ് സ്റ്റേഷനില്‍ എത്താതെ ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടുകയും ഇതിനായി ഉടന്‍ നാട്ടിലെത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് മടങ്ങിയ ഇയാളെ വിമാനത്താവളത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ബലാത്സംഗം, പോക്‌സോ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയത്. ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എസ്.ഐ. സൈഫുള്ള, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, ഷൈജേഷ്, പ്രശോഭ്, വിജിന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: man arrested in koothuparamba kannur for raping minor daughter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented