കടം നല്‍കിയ 40 ലക്ഷം തിരികെ കിട്ടാന്‍ തോട്ടം ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; ഒരാള്‍ അറസ്റ്റില്‍


രതീഷ്

മുതലമട: കടംവാങ്ങിയ തുക തിരികെക്കിട്ടാനായി എം പുതൂരിലെ തോട്ടമുടമ ഷിബു ഐസക്കിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണമീടാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷന്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് നമ്പര്‍ 78 ബി-യില്‍ രതീഷ് ഹരിഹരനാണ് (39) അറസ്റ്റിലായത്.

മാര്‍ച്ച് 21-ന് ചുള്ളിയാര്‍ഡാമിന് സമീപത്തുവെച്ചാണ് എറണാകുളം വാഴക്കാല സ്വദേശിയായ ഷിബു ഐസക്കിനെ ബലമായി കാറില്‍ക്കയറ്റി എറണാകുളത്തേക്ക് കൊണ്ടുപോയതെന്നാണ് പരാതി. വിവിധ ലോഡ്ജുകളില്‍ രണ്ടുദിവസം പാര്‍പ്പിച്ച് മര്‍ദിച്ച് അവശനാക്കിയാണ് പണം ഈടാക്കിയതെന്നും പരാതിയില്‍ പറയുന്നു.

എം-പുതൂരില്‍ സ്ഥലംവാങ്ങാന്‍ ഷിബു ഐസക്ക് ആലുവസ്വദേശി ജോളിജോസഫില്‍നിന്ന് 40 ലക്ഷംരൂപ കടംവാങ്ങിയിരുന്നു. പറഞ്ഞ തീയതി കഴിഞ്ഞും തുക തിരികെ നല്‍കാഞ്ഞതിനെത്തുടര്‍ന്ന് ജോളിജോസഫിന്റെ പദ്ധതി പ്രകാരമാണ് ഷിബു ഐസക്കിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

സ്ഥലംവാങ്ങാനെന്ന വ്യാജേന എത്തിയ രതീഷ് ഉള്‍പ്പെടുന്ന ആറുപേര്‍ ഷിബു ഐസക്കിനെയും കൂടെയുണ്ടായിരുന്ന സുഹൃത്ത് ജഫ്രിയെയും ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

ഷിബു ഐസക്കിന്റെ ബന്ധുക്കളില്‍നിന്ന് പണം വാങ്ങിനല്‍കണമെന്ന വ്യവസ്ഥയില്‍ ജഫ്രിയെ തൃശ്ശൂരില്‍ ഇറക്കിവിട്ടു. ജഫ്രിമുഖേന ഷിബു ഐസക്കിന്റെ വീട്ടുകാരെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ട് പണം കൊണ്ടുവരണമെന്നും അല്ലെങ്കില്‍ വിട്ടയക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.

വീട്ടുകാരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സ്വരൂപിച്ച 49,65,000 രൂപ ജഫ്രി എത്തിച്ചതിനു ശേഷമാണ് ഷിബു ഐസക്കിനെ സംഘം വിട്ടയച്ചത്.

വിട്ടയയ്ക്കുന്ന സമയം ചില വസ്തുവകകള്‍ കൈമാറ്റം ചെയ്യണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. ഇതിന് തയ്യാറാകാതെവന്നതോടെ രതീഷടക്കം നാലുപേര്‍ ഷിബു ഐസക്കിന്റെ വീട്ടില്‍ച്ചെന്ന് ഷിബുവിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തുകയും കൈയേറ്റംചെയ്യാന്‍ ശ്രമിക്കയും ചെയ്തതായി തൃക്കാക്കര പോലീസില്‍ കേസുണ്ട്.

തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സംഘത്തിലുള്ളവരെ കണ്ടെത്തുന്നതിനായി കൊല്ലങ്കോട് പോലീസ് അന്വേഷണംതുടങ്ങി.

സിനിമാമേഖലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന രതീഷിനെ ചൊവ്വാഴ്ച എറണാകുളത്തുവെച്ചാണ് പിടികൂടിയത്. രതീഷിനെ ചിറ്റൂര്‍കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ ഒമ്പത് പേരില്‍ ഇനി എട്ടുപേരെ പിടികൂടാനുണ്ട്.

കൊല്ലങ്കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ എ. വിപിന്‍ദാസ്, അഡീഷണല്‍ എസ്.ഐ. കെ.എ. ഷാജു, പ്രൊബേഷന്‍ എസ്.ഐ. എം.പി. വിഷ്ണു, സി.പി.ഒ.മാരായ ആര്‍. മണികണ്ഠന്‍, എസ്. ജിജോ, എം. റഫീഷ്, ആര്‍. പ്രകാശന്‍, എസ്. സുഭാഷ് എന്നിവര്‍ അന്വേഷണത്തില്‍ പങ്കാളികളായി.

Content Highlights: man arrested in kidnap case muthalamada

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented