ഗണേശൻ
നേമം: കാറിലെത്തിയ സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാളെ നരുവാമൂട് പോലീസ് അറസ്റ്റുചെയ്തു.
മലയിന്‍കീഴ് ഇരട്ടക്കലുങ്ക് മേലെ പുത്തന്‍വീട്ടില്‍ ഗണേശ(44)നെ തമിഴ്നാട് തൃച്ചിയില്‍നിന്നാണ് അറസ്റ്റുചെയ്തത്. കേരളത്തിലും തമിഴ്നാട്ടിലുമായി കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ് ഗണേശനെന്ന് പോലീസ് പറഞ്ഞു.തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കവര്‍ച്ചയുടെ സൂത്രധാരന്‍ ഗണേശനാണെന്ന് നരുവാമൂട് ഇന്‍സ്‌പെക്ടര്‍ ധനപാലന്‍ പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് കാര്‍ കണ്ടെത്തിയത്.
കഴിഞ്ഞ 29-നാണ് നേമം ഇടയ്‌ക്കോട് കളത്തറക്കോണം സ്വദേശിനി പദ്മകുമാരിയെ മണലുവിള ക്ഷേത്രത്തിനു സമീപത്തുവെച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി 40 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നത്. ഇന്‍സ്‌പെക്ടര്‍ ധനപാലന്‍, എസ്.ഐ.മാരായ വിന്‍സെന്റ്, അജീന്ദ്രകുമാര്‍, എ.എസ്.ഐ. രാജേഷ്‌കുമാര്‍, എസ്.പി.ഒ.മാരായ രതീഷ്, ശോഭ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Content Highlights: man arrested in kidnap and robbery case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..