ഇസ്രയേലില്‍ ജോലിവാഗ്ദാനം; യുവതിയെ വിസിറ്റിങ്ങില്‍ കൊണ്ടുപോയത് ഈജിപ്തിലും, ഡല്‍ഹിയില്‍ ഇറക്കി മുങ്ങി


സമാനകേസില്‍ ആലുവ ജയിലില്‍ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റിലായ പൃഥ്വിരാജ്

ചാലക്കുടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മേലൂര്‍ സ്വദേശിനിയില്‍നിന്ന് അഞ്ചരലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് പറളി സ്വദേശി മടമ്പത്ത് വീട്ടില്‍ പൃഥ്വിരാജിനെ (48) എസ്.എച്ച്.ഒ. ബി.കെ അരുണ്‍ ആണ് അറസ്റ്റ് ചെയ്തത്. സമാനകേസില്‍ ആലുവ ജയിലില്‍ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇസ്രയേലില്‍ ജോലി തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ ഇയാള്‍ കബളിപ്പിച്ചത്. ഇസ്രയേലിലേക്കെന്ന് പറഞ്ഞ്, വിസിറ്റിങ് വിസയില്‍ ഈജിപ്തിലും ജോര്‍ദാനിലും യുവതിയെ കൊണ്ടുപോയിരുന്നു. പിന്നീട് ഡല്‍ഹിയില്‍ ഇറക്കിവിട്ട് പ്രതി മുങ്ങി.

പൃഥ്വിരാജിന്റെ പേരില്‍ അങ്കമാലി, ചാലക്കുടി, നെടുമ്പാശ്ശേരി, ഇടുക്കി, കുറുപ്പംപടി എന്നീ സ്റ്റേഷനുകളില്‍ തട്ടിപ്പുകേസുകളും മനുഷ്യക്കടത്തുകേസുകളും നിലവിലുണ്ട്.

Content Highlights: man arrested in job fraud case in thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented