സെക്രട്ടേറിയറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ബന്ധുവില്‍നിന്ന് തട്ടിയത് 81 ലക്ഷം; പ്രതി അറസ്റ്റില്‍


ഷൈജിൻ ബ്രിട്ടോ

ബാലരാമപുരം: സെക്രട്ടേറിയറ്റില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ ഒരാളെ ബാലരാമപുരം പോലീസ് അറസ്റ്റുചെയ്തു. മലയിന്‍കീഴ് തലയ്ക്കല്‍ കൊട്ടറക്കുഴി ബ്രിട്ടാസ് ഹൗസില്‍ ഷൈജിന്‍ ബ്രിട്ടോയാണ് പിടിയിലായത്.

ബാലരാമപുരം രാമപുരം സുകുമാരവിലാസത്തില്‍ ജോണിന്റെ ഭാര്യ അംബികയുടെ പരാതിയിലാണ് നടപടി. അംബികയുടെ ചേച്ചിയുടെ മകനായ ഷൈജിന്‍ ബ്രിട്ടോയും ഭാര്യ രാജി തോമസും ചേര്‍ന്ന് അംബികയുടെ മകന് സെക്രട്ടേറിയറ്റില്‍ ജോലി നല്‍കാമെന്ന് വ്യാജവാഗ്ദാനം നല്‍കി പണം തട്ടുകയായിരുന്നുവെന്നാണ് കേസ്.



2021 ഏപ്രില്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ 81 ലക്ഷത്തോളം രൂപ വാങ്ങിയെന്നും വ്യാജരേഖകള്‍ നല്‍കിയെന്നും പരാതിയില്‍ പറയുന്നു. സെക്രട്ടേറിയറ്റില്‍ പ്യൂണായി ജോലി നോക്കിയിരുന്ന ഷൈജിന്‍ ബ്രിട്ടോയെ പേരൂര്‍ക്കടയില്‍നിന്നാണ് ബാലരാമപുരം പോലീസ് പിടികൂടിയത്.

Content Highlights: man arrested in job fraud case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented