മുഹമ്മദ് ആഷിഖ്
മേലാറ്റൂര്‍(മലപ്പുറം): ജില്ലയില്‍ ഇരുതലമൂരി, വെള്ളിമൂങ്ങ എന്നിവ കൈവശം വെച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍.
വേങ്ങൂരിലെ പുല്ലൂര്‍ശങ്ങാട്ടില്‍ മുഹമ്മ് ആഷിഖ് (30) ആണ് മേലാറ്റൂര്‍ പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി. എം. സന്തോഷ് കുമാര്‍, മേലാറ്റൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ സി.എസ്. ഷാരോണ്‍, എസ്.ഐ. സജേഷ് ജോസ് എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
പല ഭാഗങ്ങളില്‍നിന്നും ആളുകള്‍ ഇവരെ സമീപിക്കുന്നതായും അഞ്ച് കോടി രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമിക്കുന്നതായും അന്വേഷണത്തില്‍ വിവരം കിട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൂന്നരക്കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി മുഹമ്മദ് ആഷിഖിനെ പിടികൂടിയത്. തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.
മേലാറ്റൂര്‍ എസ്.ഐ. സജേഷ് ജോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിധിന് ആന്റണി, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരന്, പ്രശാന്ത് പയ്യനാട്, കൃഷ്ണകുമാര്‍, മനോജ് കുമാര്‍, ദിനേഷ് കിഴക്കേക്കര എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..