പെന്‍ഷന്‍ വാഗ്ദാനം ചെയ്ത് സ്ത്രീയില്‍നിന്ന് സ്വര്‍ണാഭരണം തട്ടിയെടുത്തു; പ്രതി പിടിയില്‍


യൂസഫ്

തിരൂര്‍: പെന്‍ഷന്‍ വാഗ്ദാനംചെയ്ത് തിരൂര്‍ സ്വദേശിനിയില്‍നിന്ന് മൂന്നരപ്പവന്‍ സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങിയയാളെ പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂര്‍ ചാവക്കാട്ടെ പട്ടാട്ട് യൂസഫിനെ(42)യാണ് തീരൂര്‍ പോലീസ് പിടികൂടിയത്.

സ്വര്‍ണാഭരണങ്ങള്‍ കോഴിക്കോട് മിഠായിത്തെരുവിലെ ജൂവലറിയില്‍നിന്ന് ഉരുക്കിയനിലയില്‍ കണ്ടെടുത്തു. തൃശ്ശൂര്‍ ജില്ലയില്‍ വിവിധ കേസുകളില്‍ പ്രതിയായ യൂസഫ് കഴിഞ്ഞവര്‍ഷം സമാനമായ കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ്‌ചെയ്തു. ഇത്തരം തട്ടിപ്പിനിരയായ സ്ത്രീകള്‍ വളാഞ്ചേരി, കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. ഈ കേസുകളിലും പ്രതി ഇയാള്‍ തന്നെയോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, ഇന്‍സ്പെക്ടര്‍ എം.ജെ. ജിജോ, സബ് ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

Content Highlights: man arrested in fraud case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented