ദലീൽ
എടക്കര: ബാങ്കിലെ ഇടപാടുകാരുടെ ക്രെഡിറ്റ്കാര്‍ഡ് കൈവശപ്പെടുത്തി ലക്ഷങ്ങള്‍തട്ടിയ യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റുചെയ്തു. മുന്‍പ് ഇയാള്‍ എസ്.ബി.ഐ. ക്രെഡിറ്റ്കാര്‍ഡ് വിഭാഗത്തില്‍ താത്കാലിക ജീവനക്കാരനായിരുന്നു. നിലമ്പൂര്‍ ദലീല്‍ പറമ്പാട്ടിനെ (ദലീല്‍ റോഷന്‍-30)യാണ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റുചെയ്തത്.
ക്രെഡിറ്റ്കാര്‍ഡ് കാന്‍സല്‍ ചെയ്യാനായി എത്തുന്ന ഇടപാടുകാരില്‍നിന്ന് ക്രെഡിറ്റ്കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ വാങ്ങും. ഇ-മെയില്‍ ലോഗിന്‍ ഐ.ഡി, പാസ്വേഡ് എന്നിവയും ഇവരില്‍നിന്നുതന്നെ മനസ്സിലാക്കും. തുടര്‍ന്ന് ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ സ്വന്തം മൊബൈലിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യും. ഇത് ഉപയോഗിച്ച് ഇവരുടെ ക്രെഡിറ്റ് കാര്‍ഡിലെ പരമാവധി തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുന്നതാണ് തട്ടിപ്പിന്റെ രീതി. പരാതികളെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അവസാനം ഇയാളെ ബാങ്കിലെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
മഞ്ചേരി ആശുപത്രിയിലെ ജീവനക്കാരിയില്‍നിന്ന് 1,20,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ പിടിയിലായത്. വണ്ടൂരിലെ അങ്കണവാടി അധ്യാപികയുടെ 62,400 രൂപയും, പൂക്കോട്ടുംപാടത്തെ കെ.എസ്.ഇ.ബി. ജീവനക്കാരന്റെ 1,20,000 രൂപയും, വണ്ടൂര്‍ ഉപജില്ലയിലെ ഒരു സ്‌കൂളിലുള്ള അഞ്ച് അധ്യാപകരില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. ബാങ്കില്‍നിന്ന് പിരിച്ചുവിട്ടെങ്കിലും ഇക്കാര്യം മറച്ചുവെച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. നിരവധി ആളുകളുടെ അക്കൗണ്ട് ഉപയോഗിച്ച് ലക്ഷങ്ങള്‍ വായ്പ എടുത്തിട്ടുണ്ട്.
ഗുണ്ടല്‍പ്പേട്ടില്‍ വ്യാജവിലാസത്തില്‍ ഒളിവില്‍ താമസിക്കുന്നതിനിടിയിലാണ് ഇയാള്‍ പിടിയിലായത്.വിദേശത്തേക്ക് കടക്കാനുള്ള ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു. നിലമ്പൂര്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി. സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Content Highlights: man arrested in credit card fraud edakkara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..