അഭയ് കൃഷ്ണ
പെരുമ്പിലാവ്: ഓടിച്ചുനോക്കാനെടുത്ത ബൈക്കുമായി മുങ്ങിയ യുവാവ് വാഹനപരിശോധനയില്‍ കുടുങ്ങി. ബൈക്ക് തട്ടിയെടുത്ത് ഒരു മാസത്തിന് ശേഷമാണ് അക്കിക്കാവിലെ വാഹനപരിശോധനയില്‍ കുടുങ്ങിയത്. വെള്ളറക്കാട് കൈതമാട്ടം ചിറളയത്ത് ഞാലില്‍ വീട്ടില്‍ അഭയ് കൃഷ്ണ (18) യെയാണ് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
നേര്യമംഗലം മഠത്തുംപടി അജിത്താണ് അഭയ് കൃഷ്ണയുടെ ചതിയില്‍പ്പെട്ടത്. 55,000 രൂപയോളം വിലയുള്ള ബൈക്ക് വില്‍പ്പനയ്ക്കുണ്ടെന്ന് അജിത്ത് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയിരുന്നു. ഇത് കണ്ട അഭയ് കൃഷ്ണ അജിത്തിനോട് ബൈക്കുമായി അക്കിക്കാവിലെത്താന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ജൂണ്‍ 13-ന് വൈകീട്ട് അക്കിക്കാവിലെത്തി. ഫോണില്‍ വിളിക്കുമ്പോഴെല്ലാം ഇപ്പോള്‍ വരാമെന്ന മറുപടിയാണ് അഭയ് കൃഷ്ണ നല്‍കിയത്.
രാത്രി പതിനൊന്നര വരെ കാത്തുനിന്നാണ് ബൈക്ക് കാണാനെത്തിയത്. ഓടിച്ചുനോക്കാനെന്നു പറഞ്ഞ് ബൈക്ക് കൊണ്ടുപോയി തിരിച്ചുവരാതിരുന്നപ്പോഴാണ് ചതിയാണെന്ന് മനസ്സിലായത്. പിന്നീട് കുന്നംകുളം പോലീസില്‍ പരാതി നല്കി. കഴിഞ്ഞദിവസം അക്കിക്കാവില്‍ വാഹനപരിശോധനയ്ക്കിടെ സംശയം തോന്നി രേഖകള്‍ പരിശോധിച്ചതോടെ തട്ടിയെടുത്തതാണെന്ന് തിരിച്ചറിഞ്ഞു. വഞ്ചനക്കുറ്റത്തിന് നേരത്തെ പോലീസ് കേസെടുത്തിരുന്നു. അഡീഷണല്‍ എസ്.ഐ.മാരായ മണികണ്ഠന്, ഷക്കീര്‍ അഹമ്മദ്, സുമേഷ്, സി.പി.ഒ.മാരായ നിബു നെപ്പോളിയന്, ബിനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..