ലോഡ്ജില്‍വെച്ച് പത്താംക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍


സഹീർ

ബേപ്പൂര്‍: ലോഡ്ജില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ മുപ്പത്തിമൂന്നുകാരന്‍ അറസ്റ്റില്‍. അരക്കിണറിലെ ചേക്കന്‍മാപ്പിള ഹൗസില്‍ സി.വി. സഹീറാണ് ബേപ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി. സിജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ജൂണ്‍ 12-നായിരുന്നു കേസിനാസ്പദമായ സംഭവം.

ലോഡ്ജിലെ ജീവനക്കാരനായ പിതാവിനെ സഹായിക്കാന്‍ പീഡനത്തിനിരയായ വിദ്യാര്‍ഥി ഇടയ്ക്കിടെ ലോഡ്ജില്‍ എത്താറുണ്ടായിരുന്നു. ജൂണ്‍ 12-ന് പിതാവിനോടൊപ്പം ലോഡ്ജിലെത്തിയ വിദ്യാര്‍ഥിയെ ലോഡ്ജ് മാനേജര്‍ പുറത്തുപോയ തക്കംനോക്കി മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പോലീസ് ലോഡ്ജിലെ സി.സി.ടി.വി. ഉള്‍പ്പെടെ ശാസ്ത്രീയപരിശോധന നടത്തിയതില്‍ ലോഡ്ജില്‍ മുറിയെടുത്ത ആളുടെ സുഹൃത്താണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ഥിയുടെ രക്ഷിതാക്കളുടെ പരാതിപ്രകാരം കേസെടുക്കുകയും ബേപ്പൂര്‍ പോലീസ് വനിതാ എസ്.ഐ. ഷൈജ ഇരയുടെ മൊഴിയെടുത്തശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

തുടര്‍ന്ന് എസ്.ഐ. ജയരാജ്, സീനിയര്‍ സി.പി.ഒ.മാരായ ജിതേഷ്, സജേഷ്, സി.പി.ഒ.മാരായ പ്രതീഷ്, ഗിരീഷ് എന്നിവര്‍ചേര്‍ന്ന് പ്രതിയെ അരക്കിണറില്‍വെച്ച് തിങ്കളാഴ്ച അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Content Highlights: man arrested in beypore for raping minor boy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented