രാത്രി തൊഴുത്തില്‍ കയറി ബലാത്സംഗം, ഗര്‍ഭിണിയായ പശു ചത്തു; യുവാവ് അറസ്റ്റില്‍


കഴിഞ്ഞദിവസം അയല്‍ക്കാരനാണ് യുവാവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്.

പ്രതീകാത്മക ചിത്രം/AFP

കൊല്‍ക്കത്ത: ഗര്‍ഭിണിയായ പശുവിനെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പശ്ചിമബംഗാള്‍ നംഖാന ബ്ലോക്കിലെ നോര്‍ത്ത് ഛന്ദന്‍പിഢി സ്വദേശി പ്രദ്യുത് ഭുയ്യയെ(29)യാണ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. അയല്‍ക്കാരന്റെ വീട്ടിലെ പശുവിനെയാണ് യുവാവ് ബലാത്സംഗം ചെയ്തതെന്നും ബലാത്സംഗത്തിനിരയായ പശു പിന്നീട് ചത്തെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം അയല്‍ക്കാരനാണ് യുവാവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. അര്‍ധരാത്രി വീട്ടുവളപ്പിലെ തൊഴുത്തില്‍ അതിക്രമിച്ച് കയറിയ പ്രദ്യുത് ഗര്‍ഭിണിയായ പശുവിനെ അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും ഇതേത്തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം കാരണം പശു ചത്തെന്നുമായിരുന്നു പരാതി. തുടര്‍ന്നാണ് പോലീസ് കേസെടുത്ത് ഇയാളെ പിടികൂടിയത്.

അറസ്റ്റിലായ യുവാവ് നേരത്തെ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍നിന്ന് പച്ചക്കറികളും വീടുകളില്‍നിന്ന് ആടുകളെയും മോഷ്ടിച്ചെന്നാണ് ആരോപണം. വാഹനമോഷണത്തിലും ഇയാള്‍ക്കെതിരേ പരാതി ഉയര്‍ന്നിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Content Highlights: man arrested in bengal for raping pregnant cow


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented