ചൊവ്വാദോഷം മാറ്റാൻ രണ്ടുപവൻ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ


വിവാഹത്തിനു തടസ്സമായചൊവ്വാദോഷം മാറാൻ സ്വർണപ്പാദസരം പൂജിക്കണമെന്നുപറഞ്ഞു. പാദസരം കൈക്കലാക്കിയശേഷം ബൈക്കിൽ കടന്നുകളയുകയായിരുന്നു.

ശ്യാംകുമാർ

അമ്പലപ്പുഴ: യുവതിയുടെ ചൊവ്വാദോഷം മാറാൻ പൂജ നടത്തണമെന്നു രക്ഷിതാവിനെ തെറ്റിദ്ധരിപ്പിച്ച് രണ്ടുപവൻ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി വണ്ടൻമേട് തുളസീമന്ദിരത്തിൽ ശ്യാംകുമാറിനെ (35) ആണ് അമ്പലപ്പുഴ ഇൻസ്‌പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

അമ്പലപ്പുഴ കരുമാടി സ്വദേശിയാണു തട്ടിപ്പിനിരയായത്. അഞ്ചുമാസം മുൻപാണു സംഭവം. ഫെയ്സ്ബുക്കിലൂടെയാണു യുവതിയുമായി സൗഹൃദത്തിലായത്. പിന്നീട്, വീട്ടുകാരുമായും അടുപ്പത്തിനുശ്രമിച്ചു. തുടർന്നിയാൾ കരുമാടിയിലെ വീട്ടിലെത്തി. വിവാഹത്തിനു തടസ്സമായചൊവ്വാദോഷം മാറാൻ സ്വർണപ്പാദസരം പൂജിക്കണമെന്നുപറഞ്ഞു. പാദസരം കൈക്കലാക്കിയശേഷം ബൈക്കിൽ കടന്നുകളയുകയായിരുന്നു. യുവതിയുടെ അച്ഛനമ്മമാരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇടുക്കി കട്ടപ്പനയിൽനിന്നാണു പ്രതിയെ പിടികൂടിയത്. ഇയാൾക്കതിരേ സമാനസ്വഭാവമുള്ള തട്ടിപ്പിനു തിരുവനന്തപുരത്തും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. എസ്.ഐ. സന്തോഷ്‌കുമാർ, ജൂനിയർ എസ്.ഐ. ബാലസുബ്രഹ്മണ്യം, സി.പി.ഒ. മാരായ ജോസഫ് ജോയി, അനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Content Highlights: man arrested fraud


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented