ലഹരിവാങ്ങാന്‍ പണത്തിനായി എ.ടി.എം. കുത്തിപ്പൊളിച്ചയാള്‍ പിടിയില്‍


കാര്‍ഡുകളുപയോഗിച്ച് പണമെടുക്കാന്‍ ശ്രമിച്ചുവെങ്കിലും കിട്ടാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ പണമിരിക്കുന്ന കെയ്സ് കുത്തിപ്പൊളിക്കാന്‍ നോക്കിയത്.

ചപ്പാത്തിലെ എ.ടി.എമ്മിൽ പണമിരിക്കുന്ന കെയ്‌സ് കുത്തിപ്പൊളിക്കുന്ന ശ്രീകുമാർ (പോലീസിന് ബാങ്ക്‌ അധികൃതർ നൽകിയ ദൃശ്യം)

വിഴിഞ്ഞം: ലഹരിവസ്തുക്കള്‍ വാങ്ങാന്‍ കൈയില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് എ.ടി.എം. കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ശനിയാഴ്ച രാത്രി ഒന്നരയോടെ എസ്.ബി.ഐ.യുടെ ചപ്പാത്ത് ബ്രാഞ്ചിന്റെ എ.ടി.എമ്മിലാണ് സംഭവം.

വിഴിഞ്ഞം ചപ്പാത്ത് സ്വദേശി ശ്രീകുമാറിനെയാണ് പിടികൂടിയത്. തന്റെ പക്കലുണ്ടായിരുന്ന കാര്‍ഡുകളുപയോഗിച്ച് പണമെടുക്കാന്‍ ശ്രമിച്ചുവെങ്കിലും കിട്ടാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ പണമിരിക്കുന്ന കെയ്സ് കുത്തിപ്പൊളിക്കാന്‍ നോക്കിയത്.

കെയ്സിന്റെ അടിഭാഗം പണിപ്പെട്ട് വലിച്ച് പൊളിച്ചതോടെ എ.ടി.എം. യന്ത്രം തകരാറിലായി അലാറം മുഴങ്ങാന്‍ തുടങ്ങി. ഇത് ബാങ്കിന്റെ മാസ്റ്റര്‍ സെര്‍വര്‍ റൂമിലുണ്ടായിരുന്ന ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സെര്‍വറിര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൗണ്ടറിലെ തറയില്‍ ഇരുന്ന് പണം അടുക്കിയിട്ടുള്ള ഭാഗം കുത്തിപ്പൊളിക്കുന്നയാളുടെ ദൃശ്യങ്ങള്‍ കണ്ടത്. ഉടനെ വിഴിഞ്ഞം പോലീസിനെ വിവരമറിയിച്ചു.

എസ്.ഐ. കെ.എല്‍.സമ്പത്തുള്‍പ്പെട്ട പോലീസ് എത്തിയപ്പോള്‍ തറയിലിരുന്ന് എ.ടി.എമ്മില്‍ പണം ലഭിക്കുന്ന ഭാഗം കുത്തിപ്പൊളിക്കുന്നയാളെയാണ് കണ്ടത്.

എ.ടി.എമ്മില്‍ അലാറം മുഴങ്ങുന്നത് ഇയാള്‍ ശ്രദ്ധിക്കുന്നില്ലായിരുന്നു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടാതെ മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ച നിലയിലുമായിരുന്നു.

ലഹരിവസ്തുക്കള്‍ വാങ്ങാന്‍ കൈയില്‍ പണമില്ലാത്തതിനാലാണ് എ.ടി.എം. കുത്തിപ്പൊളിച്ച് പണമെടുക്കാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.

അന്വേഷണത്തില്‍ ചപ്പാത്ത് ഭാഗത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന യുവാവാണിതെന്നും മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും പഞ്ചായത്തംഗമുള്‍പ്പെട്ടവര്‍ പോലീസിനോട് പറഞ്ഞു. പണം നഷ്ടപ്പെടാത്തതിനാല്‍ പരാതിയില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതിനാല്‍ ശ്രീകുമാറിനെ വിട്ടയച്ചു.

Content Highlights: man arrested for trying break atm machine at vizhinjam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented