രമേശ്
പാറശ്ശാല: വസ്തു ഉടമയായ രാജ്കുമാറും വസ്തു വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയ സുനിലും അറിയാതെ, സ്ഥലത്ത് പണി ചെയ്യാനെത്തിയയാള്‍ ലക്ഷങ്ങളുടെ തടി മുറിച്ചുകടത്തിയതായി പരാതി. വീട് വയ്ക്കാനായി ഭൂമി യോഗ്യമാക്കുന്ന ജോലികള്‍ ചെയ്യാനെത്തിയ രമേശാണ് വസ്തുവില്‍ നിന്ന നാല് ആഞ്ഞിലി മരവും ഒരു പ്ലാവും മുറിച്ചുകടത്തിയത്. രാജ്കുമാറിന്റെ പരാതിയില്‍ പാറശ്ശാല പോലീസ് നെടുവാന്‍വിള മച്ചിങ്ങവിളാകത്ത് രമേശ(43) നെ അറസ്റ്റുചെയ്തു.
പാറശ്ശാല ബ്ലോക്ക് ഓഫീസ് ജങ്ഷനിലെ വ്യാപാരിയും തൊടുപുഴ സ്വദേശിയുമായ സുനില്‍ ഫെബ്രുവരിയിലാണ് അയിര സ്വദേശിയായ രാജ്കുമാറിന്റെ ഉടമസ്ഥതയിലുള്ള, പളുകലിന് സമീപം പെലക്കാവിളയിലെ ഭൂമി വാങ്ങാനായി അഡ്വാന്‍സ് നല്‍കിയത്. വസ്തുവിലെ കുഴിയുള്ള ഭാഗങ്ങള്‍ നികത്തി അതിര്‍ത്തി കല്ലുകെട്ടി ബലപ്പെടുത്തുന്നതിനായി തീരുമാനിച്ചിരുന്നു. ഈ സമയത്താണ് കെട്ടിടനിര്‍മാണ തൊഴിലാളിയാണെന്ന് അവകാശപ്പെട്ടെത്തിയ രമേശനെ പരിചയപ്പെടുന്നത്.
പണിക്കായി ഒരുലക്ഷം രൂപ വരെ വേണ്ടി വരുമെന്ന് രമേശന്‍ പറഞ്ഞെങ്കിലും പണിയുടെ കാര്യം പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ് ഇരുവരും പിരിയുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വസ്തുവിലെ മരങ്ങള്‍ മുറിച്ചു മാറ്റിയത് ചോദ്യംചെയ്ത് വസ്തു ഉടമയായ രാജ്കുമാര്‍ എത്തിയപ്പോഴാണ് മരങ്ങള്‍ മുറിച്ചു മാറ്റിയ വിവരം സുനില്‍ അറിയുന്നത്. സ്ഥലത്തെത്തിയ ഇരുവരും കണ്ടത് അവിടെ നിന്ന നാല് ആഞ്ഞിലി മരവും ഒരുപ്ലാവും മുറിച്ച് മാറ്റിയതായാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രമേശിന്റെ നേതൃത്വത്തിലാണ് മരങ്ങള്‍ മുറിച്ചതായി കണ്ടെത്തിയത്.
രമേശിനെ നേരില്‍ക്കണ്ട് അന്വേഷിച്ചപ്പോള്‍ സുനിലിന് നേരെ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് സുനില്‍ പാറശ്ശാല പോലീസില്‍ പരാതി നല്‍കി. പാറശ്ശാല പോലീസ് പലതവണ വീട്ടിലെത്തി പോലീസ് സ്റ്റേഷനിലെത്തുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും രമേശ് പോലീസിന് പിടി കൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഒടുവില്‍ പാറശ്ശാല സി.ഐ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഞായറാഴ്ച രമേശിനെ പിടികൂടുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..