പ്രതീകാത്മകചിത്രം | Photo : AFP
കുന്നംകുളം: കാണിപ്പയ്യൂരില്‍ സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ് യാത്രക്കാരിയെ പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ഇന്ദിരാനഗറില്‍ കിടങ്ങൂര്‍ വീട്ടില്‍ രവി(56)യെയാണ് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കല്ലേറില്‍ ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി പ്രേമലത(47)യ്ക്കാണ് പരിക്കേറ്റത്.
തലയ്ക്ക് പരിക്കേറ്റ ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തൃശ്ശൂരില്‍നിന്ന് കുന്നംകുളത്തേക്ക് വന്നിരുന്ന സ്വകാര്യബസില്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് രവിയെ ജീവനക്കാര്‍ കാണിപ്പയ്യൂര്‍ പോസ്റ്റോഫീസ് സ്റ്റോപ്പ് എത്തുന്നതിനുമുമ്പ് ഇറക്കിവിട്ടിരുന്നു. ഇതിന്റെ ദേഷ്യം തീര്‍ക്കാനാണ് ബസിന് കല്ലെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
Content Highlights: man arrested for throwing stone at bus and injuring woman in thrissur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..