മാസ്‌ക് ഇടാത്തവരില്‍ നിന്നടക്കം 'പിഴ'; പോലീസുകാരന്‍ ചമഞ്ഞ് മോഷണം നടത്തിയ ആള്‍ പിടിയില്‍


പിടിയിലാകുമ്പോഴും പോലീസുകാരനെന്ന് ആരും തെറ്റിദ്ധരിക്കുന്ന തരത്തിലുള്ളതായിരുന്നു അനീഷിന്റെ വേഷം.

പി.ബി. അനീഷ് കുമാർ

തിരുവല്ല: പോലീസുകാരുടേതിന് സമാനമായ വേഷമണിഞ്ഞ് മോഷണം നടത്തിയിരുന്നയാളെ പുളിക്കീഴ് പോലീസ് പിടികൂടി. ചെങ്ങന്നൂര്‍ ഇടനാട് മാലേത്ത് പുത്തന്‍ വീട്ടില്‍ പി.ബി. അനീഷ് കുമാര്‍ (36) ആണ് ചൊവ്വാഴ്ച രാവിലെ പോലീസ് പിടിയിലായത്.

പിടിയിലാകുമ്പോഴും പോലീസുകാരനെന്ന് ആരും തെറ്റിദ്ധരിക്കുന്ന തരത്തിലുള്ളതായിരുന്നു അനീഷിന്റെ വേഷം. വളഞ്ഞവട്ടം സ്വദേശി വിജയന്‍ വായ്പ തിരിച്ചടവിനായി കരുതിയിരുന്ന 5000 രൂപയും, കാതില്‍ ഉണ്ടായിരുന്ന ഒരുഗ്രാം തൂക്കമുള്ള കടുക്കനും ഞായറാഴ്ച അനീഷ് തട്ടിയെടുത്തിരുന്നു.

ഇത് സംബന്ധിച്ച് നല്‍കിയ പരാതിയാണ് തട്ടിപ്പ് വീരനെ കുടുക്കിയത്. നിരീക്ഷണക്യാമറകളില്‍നിന്നും പ്രതിയുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചു.

മൊബൈല്‍ ലൊക്കേഷന്‍ മനസ്സിലാക്കിയ പോലീസ്, തട്ടിപ്പിന് ഇരയായ ആളുമായി ഇരമല്ലിക്കര പാലത്തിന് സമീപം ചൊവ്വാഴ്ച പോലീസ് സംഘം മഫ്തിയില്‍ കാത്തുനിന്നു. ഇതിനിടെ ബൈക്കില്‍ അതുവഴി കടന്നുപോയ അനീഷിനെ തട്ടിപ്പിന് ഇരയായ ആള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പോലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കാക്കി നിറത്തിലുളള പാന്റ്, കറുത്ത ബൂട്ട്, ഒറ്റക്കളര്‍ ഷര്‍ട്ടും ധരിച്ച പ്രതിയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ പോലീസുകാരനെന്ന് ആരും കരുതും. 65 വയസ്സിനുമേല്‍ പ്രായമുള്ള, കാഴ്ചയില്‍ സാധുക്കളെന്ന് കരുതുന്ന ആളുകളെയാണ് ഇയാള്‍ പറ്റിച്ചിരുന്നത്. മാസ്‌ക്ക് വെക്കാതെ യാത്ര ചെയ്യുന്നവര്‍, ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രികര്‍, ലോട്ടറിക്കച്ചവടക്കാര്‍, വിദേശമദ്യ ചില്ലറ വില്‍പ്പനശാലയില്‍നിന്നും മദ്യം വാങ്ങാന്‍ എത്തുന്നവരും മോഷണത്തിന് ഇരയായിട്ടുണ്ട്. സെക്യൂരിറ്റിയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ആളാണ് അനീഷ്.

ഇതേവേഷമാണ് മോഷണശ്രമം നടത്തുമ്പോഴും ഉപയോഗിച്ചിരുന്നത്. സമാനരീതിയില്‍ മുമ്പും കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. പണവും സ്വര്‍ണവും പോലീസ് കണ്ടെടുത്തു.


Content Highlights: man arrested for theft in thiruvalla


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented