വിവാഹവീട്ടിലെ പണപ്പെട്ടി മോഷ്ടിച്ചയാള്‍ പിടിയില്‍; 45,000 രൂപ പറമ്പില്‍ കുഴിച്ചിട്ടു


വിവാഹസത്കാരത്തിനെത്തിയവര്‍ പണമടങ്ങിയ കവര്‍ നിക്ഷേപിച്ച പെട്ടിയാണ് മോഷ്ടിച്ചത്.

അതുൽ

കൊയിലാണ്ടി: വിവാഹവീട്ടിലെ പണപ്പെട്ടി മോഷണംപോയ സംഭവത്തില്‍ പ്രതി പോലീസ് കസ്റ്റഡിയില്‍. കിള്ളവയല്‍ ഒടിയില്‍ അതുല്‍ (27) ആണ് പോലീസ് കസ്റ്റഡിയിലായത്. 29-ന് പുലര്‍ച്ചെ മൂന്നിന് മുചുകുന്ന് കിള്ളവയല്‍ ജയേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ജയേഷിന്റെ വിവാഹസത്കാരത്തിനെത്തിയവര്‍ പണമടങ്ങിയ കവര്‍ നിക്ഷേപിച്ച പെട്ടിയാണ് മോഷ്ടിച്ചത്. 500-ഓളം കവറുകള്‍ ചാക്കില്‍ കെട്ടിയനിലയില്‍ സമീപത്തെ ഇടവഴിയില്‍നിന്ന് ലഭിച്ചിരുന്നു. ഈ കവറുകളിലെ പണം നഷ്ടപ്പെട്ടിരുന്നില്ല.

അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തുണ്ടായിരുന്ന അതുലിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതതോന്നി ചോദ്യംചെയ്തപ്പോള്‍ അയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവെടുപ്പില്‍ പറമ്പില്‍ കുഴിച്ചിട്ട 45,000 രൂപ കണ്ടെത്തി.

Content Highlights: man arrested for theft in marriage function koyilandi kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented