എങ്ങനെയെങ്കിലും ഭാര്യയുടെ ബിസിനസ് തകർക്കണം; കള്ളന് ക്വട്ടേഷൻ നൽകി ഭർത്താവ്, മോഷണ പരമ്പര, അറസ്റ്റ്


സുഹൈൽ, പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

തൃശ്ശൂർ: ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി പോലീസ് പിടിയിലായപ്പോൾ തെളിഞ്ഞത്, ഭർത്താവ് ഭാര്യയ്ക്കെതിരേ നൽകിയ ക്വട്ടേഷൻ. വാടാനപ്പള്ളി രായമരക്കാർ വീട്ടിൽ സുഹൈലാണ് (44) തൃശ്ശൂർ സിറ്റി പോലീസിന്റെ പിടിയിലായത്. ചിറ്റാട്ടുകര സെയ്‌ന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽനിന്ന് മൊബൈൽ ഫോണുകളും മറ്റും മോഷ്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി കൊഴിഞ്ഞാമ്പാറ വലിയവല്ലപ്പതി മലക്കാട് വീട്ടിൽ ഷമീർ (32) ജയിലിലാണ്.

ഷമീറിനെ ചോദ്യംചെയ്തതിൽനിന്നാണ് സുഹൈലിന്റെ പങ്ക് വെളിവായത്. സുഹൈലിനെ ചോദ്യംചെയ്തതിൽ ഒട്ടേറെ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി പോലീസ് പറയുന്നു. പാലക്കാട് ചിറ്റൂരിൽ ബിസിനസ് നടത്തിയിരുന്ന സ്ത്രീയുടെ ഭർത്താവ് ഒരു കേസിൽപെട്ട് ജയിലിൽ കഴിയവേ സുഹൈലുമായി പരിചയത്തിലായി. ഭാര്യ നടത്തിവന്ന ബിസിനസ് എങ്ങനെയെങ്കിലും തകർക്കണമെന്ന് പറഞ്ഞ് ക്വട്ടേഷൻ നൽകി. ജയിലിൽനിന്ന്‌ ഇറങ്ങിയശേഷം, ക്വട്ടേഷൻ നൽകിയയാളുടെ ഭാര്യ നടത്തിവന്ന ബിസിനസ് സ്ഥാപനത്തിൽ കയറി കംപ്യൂട്ടർ ഹാർഡ് ഡിസ്ക്, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, പെൻഡ്രൈവുകൾ തുടങ്ങിയവ മോഷ്ടിച്ചു. ഈ കേസിൽ ഇതുവരെയും പ്രതിയെ പിടികൂടിയിരുന്നില്ല. മോഷണം നടത്തിയ മുതലുകൾ വിൽപ്പന നടത്തി സുഖജീവിതം നയിച്ചുവരവേ, പൊന്നാനിയിലാണ് ഇയാൾ അറസ്റ്റിലായത്. അറസ്റ്റിലായ സുഹൈലിനെ കോടതി റിമാൻഡ്‌ ചെയ്തു.

പാവറട്ടി പോലീസ് സ്റ്റേഷൻ എസ്‌.എച്ച്‌.ഒ. എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർമാരായ പി.എം. രതീഷ്, നെൽസൺ സി.എസ്., സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് വി. നാഥ്, സുമേഷ് വി.പി., സുവീഷ് ടി.എസ്., തൃശ്ശൂർ സിറ്റി ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, പി. രാഗേഷ്, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.വി. ജീവൻ, പി.കെ. പളനിസ്വാമി, എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Content Highlights: Man arrested for theft


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022

Most Commented