രതീഷ്, കത്തിക്കുത്തിൽ പരിക്കേറ്റ രാജശേഖരൻ
ചെറുതോണി : ഭാര്യാ പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കരിമ്പൻ മണിപ്പാറ തോണിത്തറയിൽ രതീഷിനെ(39)യാണ് തങ്കമണി പോലീസ് അറസ്റ്റുചെയ്തത്.
പിണങ്ങി വീട്ടിൽപോയ ഭാര്യയേയും മക്കളേയും കാണാനെന്ന വ്യാജേന ഭാര്യാ ഗൃഹത്തിലെത്തിയ യുവാവ് ഭാര്യാ പിതാവിനെ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. പരിക്കേറ്റ ഗൃഹനാഥൻ പുഷ്പഗിരി സ്വദേശി കിഴക്കേപ്പറമ്പിൽ രാജശേഖരൻ (അനിയൻ-60) ഗുരുതരാവസ്ഥയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വയറിന്റെ ഇരുവശത്തും കുത്തേറ്റതിനെ തുടർന്ന് രാജശേഖരന്റെ ആന്തരികാവയവങ്ങൾ പുറത്തുവന്ന അവസ്ഥയിലായിരുന്നു. ഭർത്താവിനെ കുത്തുന്നത് തടയാനെത്തിയ രാജശേഖരന്റെ ഭാര്യ ഓമനയ്ക്കും പരിക്കേറ്റു. രതീഷിന്റെ പീഡനം സഹിക്കാൻ കഴിയാതെ 15 ദിവസംമുമ്പ് രണ്ടുകുട്ടികളേയുംകൊണ്ട് പുഷ്പഗിരിയിലെ സ്വന്തം വീട്ടിലെത്തിയത്. തന്നെ കൊലപ്പെടുത്തുകയായിരുന്നു ഭർത്താവിന്റെ ലക്ഷ്യമെന്ന് രാഖി മൊഴി കൊടുത്തിരുന്നു കൊലപ്പെടുത്താൻ കത്തിവാങ്ങി വെച്ചിട്ടുണ്ടെന്ന് ഇയാൾ പലതവണ രാഖിയെ വിളിച്ചുപറയുകയും, സോഷ്യൽ മീഡിയയിലൂടെ ഇയാൾ കത്തിയുടെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
തങ്കമണി പോലീസ് ഇൻസ്പെക്ടർ എ. അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടിതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡുചെയ്തു.
Content Highlights: man arrested for stabbing father in law
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..