ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി വാങ്ങിയ സ്വകാര്യദൃശ്യങ്ങൾ സ്റ്റോറിയാക്കി, യുവാവ് അറസ്റ്റില്‍


യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

അറസ്റ്റിലായ പ്രശാന്ത്

ഒറ്റപ്പാലം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം ഇരുമ്പിളിയം വലിയകുന്ന് പി. പ്രശാന്തിനെയാണ്‌ (26) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. ഒറ്റപ്പാലം സ്വദേശിയായ 22-കാരിയുടെ പരാതിയിലാണ് നടപടി.

അഞ്ചുമാസംമുമ്പാണ് സാമൂഹികമാധ്യമം വഴി യുവതിയെ ഇയാൾ പരിചയപ്പെട്ടത്. ഇവർ തമ്മിലുള്ള ബന്ധം ശക്തമായതോടെയാണ് ചൂഷണംചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഇരുവരുംതമ്മിലുള്ള ബന്ധം ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സ്വകാര്യ ദൃശ്യങ്ങൾ അയച്ചുവാങ്ങുകയും പിന്നീട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പ്രചരിപ്പിക്കയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.



ഐ.ടി. നിയമം 66 (ഇ) പ്രകാരവും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്.

Content Highlights: man arrested for spreading private footage of the woman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented