അറസ്റ്റിലായ പ്രതി മൊട്ട സന്തോഷ് | Photo: മാതൃഭൂമി
കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികചേഷ്ടകള്‍ കാണിച്ചയാളെ കൊല്ലം അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മക്കാട് വായനശാലമുക്കിനുസമീപം പ്രകാശ്ഭവനില്‍ മൊട്ട സന്തോഷ് എന്നുവിളിക്കുന്ന സന്തോഷിനെ(47)യാണ് അറസ്റ്റ് ചെയ്തത്.
സ്‌കൂളിലേക്കുപോയ വിദ്യാര്‍ഥിനികള്‍ക്കുനേരേയാണ് ലൈംഗികചേഷ്ടകള്‍ കാണിച്ചത്. വിദ്യാര്‍ഥിനികളുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയെത്തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ദേവരാജന്‍, എസ്.ഐ.മാരായ അനീഷ്, ലഗേഷ്‌കുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കൊലപാതകശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയാണ് സന്തോഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: man arrested for showing sexual mannerism towards students
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..