ഇന്‍സ്റ്റഗ്രാം സുഹൃത്തിന്റെ ക്രൂരത; കൊല്ലുമെന്ന് ഭീഷണി, വീട്ടില്‍ക്കയറി ലൈംഗികാതിക്രമം


വി.അഖിൽ

ഏനാത്ത്(പത്തനംതിട്ട): ഇന്‍സ്റ്റഗ്രാമില്‍കൂടി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പോരുവഴി ഇടക്കാട് ഒറ്റപ്ലാവിള തെക്കേതില്‍ വീട്ടില്‍ വി.അഖിലിനെയാണ് (23) അറസ്റ്റ് ചെയ്തത്.

ആറ് മാസം മുമ്പാണ് അഖില്‍, പതിനേഴുകാരിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമിലും ഫോണ്‍ മുഖേനയും നിരന്തരം ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് നേരില്‍ കാണണമെന്ന് അഖില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ചപ്പോള്‍ കൂടെച്ചെന്നില്ലെങ്കില്‍ വീട്ടില്‍ക്കയറി എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 2022 ഏപ്രിലിലാണ് ഈ സംഭവം നടന്നത്. മേയ് മാസത്തില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ അഖില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കിടപ്പുമുറിയിലേക്ക് നിര്‍ബന്ധിച്ച് പിടിച്ചുവലിച്ചുകൊണ്ടുപോയശേഷം ഒരുമിച്ചുള്ള ഫോട്ടോകള്‍ പെണ്‍കുട്ടിയുടെ ഫോണില്‍ അനുജത്തിയെക്കൊണ്ട് എടുപ്പിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയുംചെയ്തു.



ഫോട്ടോകള്‍ പ്രചരിപ്പിച്ച് പെണ്‍കുട്ടിയെ നാണംകെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി പോകുന്നയിടങ്ങളിലെല്ലാം ഇയാള്‍ എത്തി ശല്യപ്പെടുത്താന്‍ തുടങ്ങി. ഓഗസ്റ്റ് 11-ന് രാവിലെ 8.15-ന് കുട്ടി പഠിക്കുന്ന സ്‌കൂളിന്റെ സമീപം ബൈക്കിലെത്തി. ബൈക്കില്‍ കയറാന്‍ ആവശ്യപ്പെടുകയും പെണ്‍കുട്ടി വിസമ്മതിച്ചപ്പോള്‍ മുഖത്തടിച്ചു. തുടര്‍ന്ന് ബലാല്‍ക്കാരമായി ബൈക്കില്‍ കയറ്റി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ലൈംഗിക അതിക്രമം നടത്തി. പുറത്തുപറഞ്ഞാല്‍ വീട്ടില്‍ക്കയറി എല്ലാവരേയും കൊല്ലുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴിപ്രകാരം പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. ഏനാത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്.സുജിത്തിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. രാധാകൃഷ്ണന്‍, എസ്.സി.പി.ഒ. മുജീബ്, സി.പി.ഒ. ആതിര കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Content Highlights: man arrested for sexual assault against instagram friend in enathu pathanamthitta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented