ശിവഗംഗ പോലീസ് സ്റ്റേഷനിൽ ഒട്ടകത്തെ എത്തിച്ചപ്പോൾ
ചെന്നൈ: രാജസ്ഥാനില്‍നിന്ന് വാങ്ങിയ ഒട്ടകവുമായി തമിഴ്നാട്ടില്‍ മണല്‍കടത്തിയ ആളെ പോലീസ് അറസ്റ്റുചെയ്തു. ശിവഗംഗ ബല്ലാക്കോട്ടൈ സ്വദേശി ശരവണന് (52) ആണ് അറസ്റ്റിലായത്. ശിവഗംഗ ജില്ലയിലെ നദികളില്‍നിന്ന് ഇയാള്‍ ഒട്ടകത്തെ ഉപയോഗിച്ച് അനധികൃതമായി മണല്‍ കടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശിവഗംഗയ്ക്കു സമീപം മറവമംഗലം ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച രാത്രി പോലീസ് റോന്തു ചുറ്റുന്നതിനിടയിലാണ് മിനിലോറിയില്‍ ഒട്ടകത്തെ കെട്ടിയിരിക്കുന്നത് കണ്ടത്.
സംശയംതോന്നി പരിശോധിച്ചപ്പോള്‍ ഒട്ടകത്തിനുസമീപം മണല്‍ വാരാന്‍ ഉപയോഗിക്കുന്ന സാമഗ്രികളും കണ്ടു.
വാഹനത്തിനടുത്തുണ്ടായിരുന്ന ശരവണനെ ചോദ്യം ചെയ്തപ്പോഴാണ് വിവരം മനസ്സിലായത്.
ലോറികളിലും ടിപ്പറുകളിലും മണല്‍കടത്തുന്നത് പിടിക്കപ്പെടുമെന്ന് ഭയന്നാണ് ഏതാനുംമാസം മുമ്പ് രാജസ്ഥാനില്‍നിന്ന് ഒട്ടകത്തെ വാങ്ങിയതെന്നും അതിനുശേഷം വളരെ രഹസ്യമായി മണല്‍ കടത്തുകയായിരുന്നുവെന്നും ശരവണന് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..