മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് 1.89 ലക്ഷം കവർന്നയാള്‍ അറസ്റ്റില്‍,പിടിയിലായത് ലോഡ്ജില്‍ നിന്ന്


മെഡിക്കല്‍ ഷോപ്പും സൂപ്പര്‍മാര്‍ക്കറ്റും കുത്തിത്തുറന്ന് ലക്ഷങ്ങള്‍ മോഷ്ടിക്കും, പിന്നെ ആഡംബര ജീവിതം

അഭിലാഷ്

ചാവക്കാട് : നഗരത്തിൽ ആശുപത്രിപ്പടിയിലെ വി-കെയർ മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് 1.89 ലക്ഷം കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം കൊട്ടാരക്കര കരിക്കത്ത് പുത്തൻവീട്ടിൽ അഭിലാഷി (കോട്ടത്തല രാജേഷ്-40)നെയാണ് ചാവക്കാട് എസ്.എച്ച്.ഒ. വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഓഗസ്റ്റ് 29-ന് പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്. മോഷണം നടന്ന മെഡിക്കൽ ഷോപ്പിലെയും പരിസര പ്രദേശങ്ങളിലെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽനിന്ന് പ്രതിയുടെ വ്യക്തമല്ലാത്ത രൂപം പോലീസിന് ലഭിച്ചിരുന്നു. എന്നാൽ മോഷണസമയത്ത് മുഖം മറയ്ക്കുന്ന രീതിയിൽ മങ്കി ക്യാപ്പ്, മാസ്‌ക് എന്നിവയും വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസും ധരിച്ചിരുന്നത് പോലീസിനെ കുഴക്കി.

ആളെ തിരിച്ചറിയാതിരിക്കാൻ കോട്ടും ഇയാൾ ധരിച്ചിരുന്നു. വിരലടയാളവിദഗ്ധർ, ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് സംഘം എന്നിവരുടെ സഹായത്തോടെ പ്രതി സഞ്ചരിച്ച വഴിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു. തുടർന്ന് അന്വേഷണസംഘം സംസ്ഥാനത്തേയും ഇതരസംസ്ഥാനങ്ങളിലെയും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിച്ചു. പ്രതിയുടെ ദൃശ്യങ്ങൾ സമീപ ജില്ലകളിലെ പോലീസിന് അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ അഭിലാഷാണ് പ്രതിയെന്ന് പോലീസിന് വ്യക്തമായി. ഞായറാഴ്ച ഉച്ചയോടെ എറണാകുളം നോർത്ത് മേൽപ്പാലത്തിന് സമീപമുള്ള ലോഡ്ജിൽ നിന്നാണ്‌ പോലീസ് പ്രതിയെ പിടികൂടിയത്. .

ഭൂരിഭാഗം മോഷണവും മെഡിക്കൽഷോപ്പുകളും സൂപ്പർമാർക്കറ്റുകളും കുത്തിത്തുറന്ന്

ചാവക്കാട് : അഭിലാഷിന്റെ പേരിലുള്ള നൂറിലധികം മോഷണകേസുകളിൽ ഭൂരിഭാഗവും മെഡിക്കൽ ഷോപ്പുകളും സൂപ്പർമാർക്കറ്റുകളും കുത്തിത്തുറന്ന് നടത്തിയിട്ടുള്ളവയാണെന്ന് പോലീസ്. 10 വർഷത്തിലധികം ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച തുകയുമായി ഗോവ, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതിയെന്നും പറയുന്നു.

ഗുരൂവായൂർ എ.സി.പി. കെ.ജി. സുരേഷിന്റെ നിർദേശാനുസരണം ചാവക്കാട് എസ്.എച്ച്.ഒ. വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ വിജിത്ത്, കണ്ണൻ എന്നിവരുടെ കീഴിൽ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്.

എ.എസ്.ഐ. സജീവൻ, സീനിയർ സി.പി.ഒ.മാരായ ഹംദ്, പ്രജീഷ്, സി.പി.ഒ.മാരായ മെൽവിൻ, ജയകൃഷ്ണൻ, ആഷിഷ്, പ്രദീപ്, ജെ.വി. വിനീത്, അഖിൽ അർജുൻ തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Content Highlights: man arrested for robbing lakhs from medical shop


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented