ബാബു
വര്‍ക്കല: വര്‍ക്കലയില്‍ 68-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. വര്‍ക്കല തൊടുവെ കനാല്‍ പുറമ്പോക്കില്‍ പുതുവല്‍വീട്ടില്‍ അമ്മിണി ബാബു എന്ന് വിളിക്കുന്ന ബാബു (50) വാണ് അറസ്റ്റിലായത്.
കഴിഞ്ഞ മേയ് 25-ന് പുലര്‍ച്ചെ, വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അതിക്രമിച്ചുകയറി പീഡിപ്പിച്ചുവെന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഉപദ്രവിച്ച വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവദിവസം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
ലഹരി വില്‍പ്പന കേസില്‍ വാറന്റ് പ്രതിയായ ഭര്‍ത്താവ് റിമാന്‍ഡ് കഴിഞ്ഞു വീട്ടില്‍ എത്തിയശേഷമാണ് ഭാര്യ ഇക്കാര്യം പറയുന്നത്. തുടര്‍ന്നാണ് വര്‍ക്കല പോലീസില്‍ പരാതി നല്‍കിയത്.
പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു വൈദ്യപരിശോധനകള്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി വര്‍ക്കല പോലീസ് അറിയിച്ചു.
Content Highlights: man arrested for raping woman in varkala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..