വിവാഹ വാഗ്ദാനം നല്‍കി പീഡനം, മറ്റൊരാളുമായി ചാറ്റ് ചെയ്തതിന് ക്രൂരമര്‍ദനം; യുവാവ് അറസ്റ്റില്‍


ശിവപ്രസാദ്

തേഞ്ഞിപ്പലം: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികപീഡനത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തി മര്‍ദിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാന്‍ഡ് ചെയ്തു. പുത്തൂര്‍ പള്ളിക്കല്‍ അങ്കപ്പറമ്പ് കൃഷ്ണ ഹൗസില്‍ ശിവപ്രസാദാണ് (24) റിമാന്‍ഡിലായത്. താനൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതി താനൂര്‍ പോലീസ് തേഞ്ഞിപ്പലം പോലീസിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ 20-ന് അങ്കപ്പറമ്പിനു സമീപമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. നേരത്തെ പരിചയമുള്ള യുവതിയെ യുവാവ് ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് മര്‍ദിക്കുകയായിരുന്നു. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു യുവതിയെ കൂട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് നഗ്‌നചിത്രങ്ങളെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ബെല്‍റ്റ് കൊണ്ട് അടിച്ചതായും പരാതിയില്‍ പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി യുവാവ് മുന്‍പ് പലതവണ തന്നെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. മറ്റൊരാളുമായി സാമൂഹികമാധ്യമത്തില്‍ ചാറ്റ് ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു മര്‍ദിച്ചതെന്നും പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ മജിസ്ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

Content Highlights: man arrested for raping woman in thenhippalam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented